HOME
DETAILS
MAL
വാട്‌സാപ്പില്‍ ഫിംഗര്‍ പ്രിന്റ് സുരക്ഷയൊരുക്കുന്നു
backup
August 17 2019 | 04:08 AM
ന്യൂഡല്‍ഹി: വാട്‌സാപ്പ് ഒന്നുകൂടി ഉപഭോക്താവിന് സുരക്ഷയൊരുക്കുന്നു. ഫിംഗര്‍ പ്രിന്റ് സുരക്ഷയാണ് വാട്‌സാപ്പ് കൊണ്ടുവരാനൊരുങ്ങുന്നത്. ഇത് ഉടന്‍തന്നെ ലഭ്യമാകും. ഈ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ വിരലടയാളം പരിശോധിച്ച് മാത്രമേ വാട്‌സാപ്പിലേക്ക് പ്രവേശിക്കാനാവൂ.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന വാട്‌സാപ്പ് മെസഞ്ചറാണ് സുരക്ഷിതമാക്കുന്നത്. ഫോണ്‍ ലോക്ക് മാറ്റി നല്‍കിയാല്‍ ചാറ്റുകള്‍ എടുത്ത് സ്വകാര്യത നഷ്ടമാകാതിരിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഇത് പൂട്ടിവെക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ഈ അവസ്ഥ ഇനി ഒഴിവാകും.
മൂന്ന് ഒപ്ഷനോടെയാണ് ഈ സൗകര്യം വരിക. ഒരു മിനുട്ട് നേരത്തേക്ക് അണ്‍ലോക്ക് ആകുക, മുപ്പത് മിനുട്ട് കഴിഞ്ഞ് അണ്‍ലോക്ക് ആവുക എന്നതിനും പുറമെ ഉടനടി അണ്‍ലോക്ക് ആവുക എന്ന ഒപ്ഷനും ഉള്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."