സി.പി.ഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്: പൊലിസുകാരെ സംരക്ഷിച്ച് ഡി.ജി.പി, സര്‍ക്കാര്‍ റിപ്പോര്ട്ടുവരട്ടെയെന്ന് എല്‍ദോ എബ്രഹാമും പി.രാജുവും
കൊച്ചി: സി.പി.ഐയുടെ ഐജി ഓഫീസ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
എം.എല്‍.എയ്ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവില്ല. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലിസുകാരുടെ പിഴവുകള്‍ എടുത്തുപറയുന്നില്ല. അതുകൊണ്ടുതന്നെ നടപടിയെടുക്കാന്‍ ആവില്ലെന്നും ആഭ്യന്തരസെക്രട്ടറിയെയാണ് ഡി.ജി.പി അറിയിച്ചത്.
പതിനെട്ട് സെക്കന്‍ഡ് മാത്രമാണ് പൊലിസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നുമാണ് ഡി.ജി.പിയുടെ വിശദീകരണം.
എന്നാല്‍ ഡി.ജി.പിയുടെ പ്രതികരണത്തിന് മറുപടിയുമായി എല്‍ദോ എബ്രഹാം എം.എല്‍.എയും പി.രാജുവും രംഗത്തെത്തി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ഗവണ്മെന്റ് തീരുമാനത്തിനായി കാത്തിരിക്കുകയാെണന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും ജില്ലാകലക്ടര്‍ സമര്‍പ്പിക്കുക എന്ന പ്രതീക്ഷയാണ് ഉള്ളതെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്നായിരുന്നു പി.രാജുവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."