തൃക്കുന്നപ്പുഴ വാഹനാപകടം; യുവാക്കളുടെ വേര്‍പാട് നാടിനെ നടുക്കി
ഹരിപ്പാട് : സഹോദരിയെ കാണാന്‍ പോയി തിരികെ വന്ന യുവാവും സുഹൃത്തും വീടിന് വിളിപ്പാടകലെ വെച്ച് വാഹനാപകടത്തില്‍ മരിച്ചത് നാടിനെ നടുക്കി . ഇന്നലെ വൈകിട്ട് 4.25 ഓടെ നങ്ങ്യാര്‍കുളങ്ങര തൃക്കുന്നപ്പുഴ റോഡില്‍ എലൈറ്റ് ഹോസ്പിറ്റലിന് മുന്‍വശത്തായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പല്ലന കലവറ ജങ്ഷന് സമീപം കുളഞ്ഞിപ്പറമ്പില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ ആസിഫ് റഷീദ് (21), മീനത്ത് കിഴക്കതില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ നാസ് ജലീല്‍ (22) എന്നിവരാണ് മരണമടഞ്ഞത്. ഈ മേഖലയില്‍ അപകടം പതിവായത് നാട്ടുകാരെ ഭീതിപ്പെടുത്തുകയാണ്.
നോമ്പ് തുറക്ക് ക്ഷണിക്കാന്‍ നാസിന്റെ സഹോദരി നാസിലയുടെ പന്തളത്തുള്ള വീട്ടില്‍ പോയിട്ട് തിരികെ വരുന്ന വഴിക്കായിരുന്നു അപകടം. തൃക്കുന്നപ്പുഴ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ആശുപത്രിയുടെ മുന്‍വശം നിര്‍ത്തി ആളിനെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം തൃക്കുന്നപ്പുഴ ഭാഗത്തേക്ക് തന്നെ വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനെ മറികടന്ന് എതിരെ നങ്ങ്യാര്‍കുളങ്ങര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ യുവാക്കള്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാഗത്ത് ചെന്നിടിച്ച് റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡിലെ വീതികുറവാണ് അപകടത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. റോഡിന്റെ അറ്റക്കുറ്റപ്പണി കഴിഞ്ഞതോടെ അമിത വേഗവും ഇവിടെ അപകടങ്ങളുടെ വര്‍ധനക്ക് നിമിത്തമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."