അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം: മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ആലപ്പുഴ: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കിള്‍ ജില്ലാ തലത്തില്‍ ക്വിസ് മത്സരവും എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബുകള്‍ ഉള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു ചിത്രരചനാ മത്സരവും നടത്തും. ജില്ലാ തലത്തില്‍ ക്വിസ് മത്സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.
ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് വിമുക്തി മിഷന്റെ ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സംസ്ഥാനതലത്തില്‍ ക്വിസ് മത്സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7000, 5000 രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. സര്‍ക്കിള്‍ തല ക്വിസ് മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂണ്‍ 16 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ജില്ലാതലമത്സരങ്ങള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ഓഫിസില്‍ നടത്തും.
ജൂണ്‍ 26 ന് ലഹരി വിരുദ്ധ പ്രതിജ്ഞ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ചൊല്ലണം. വിശദവിവരത്തിന് ഫോണ്‍: 04772252049, ടോള്‍ഫ്രീ നമ്പര്‍ 155358 (1800 425 2696)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."