കവളപ്പാറയിലെ ദുരന്തഭൂമിയില്‍ സേവന നിരതരായി അക്ഷയ പ്രവര്‍ത്തകര്‍
പോത്തുകല്ല്: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിച്ചത് കാളികാവ് വെന്തോടന്‍പടിയിലെ അക്ഷയ ക്ലബിലെ പ്രവര്‍ത്തകര്‍. ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസംതന്നെ അക്ഷയ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ആദ്യ ദിവസം 20 പേര്‍. രണ്ടാം നാള്‍ 35പേരും അഞ്ചാം ദിനത്തില്‍ അറുപതുപേരുമാണ് ദുരന്തഭൂമിയിലെത്തിയത്. ഇവരുടെ രക്ഷാപ്രവര്‍ത്തനം കാണാനിടയായ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസവും അവരുടെ സേവനം ആവശ്യപ്പെടുകയായിരുന്നു. മറ്റുപലരും മടിച്ചു നില്‍ക്കുകയോ മാറി നില്‍ക്കുകയോ ചെയ്ത മേഖലയിലായിരുന്നു അക്ഷയ പ്രവര്‍ത്തകര്‍ നിറഞ്ഞു നിന്നത്. നിരവധി വീടുകളിലെ മാലിന്യം മൂടിയ കിണറുകളും കക്കൂസുകളുമാണിവര്‍ വൃത്തിയാക്കിയത്.
ദുരന്തഭൂമിയിലേക്ക് അധികൃതര്‍ നിയന്ത്രണമേപ്പെടുത്തിയപ്പോള്‍ അക്ഷയയുടെ പ്രവര്‍ത്തകരേ സ്വാഗതം ചെയ്തു. പ്രസിഡന്റ് സഹീര്‍ കുന്നത്ത്, സെക്രട്ടറി റഫീഖ്, ജോയിന്റ് സെക്രട്ടറി നിസാം കെ.സി, എക്സിക്യൂട്ടീവ് അംഗങ്ങളായ സലീല്‍ കെ.പി, സജില്‍ കെ.ടി, ഷഹീര്‍ കെ.പി, ഷാന ടി.പി, ഇര്‍ഫാന്‍ വി, നിസാം കെ.സി, ഹരിശോഭ്, നൗഫല്‍, അഫ്സല്‍, മുജീബ് കെ.ടി, ഹസീബ് വി, സക്കീര്‍ ഹുസൈന്‍ വി തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.
ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടതോടെ മണ്ണില്‍ നിന്ന് ലഭിക്കുന്ന ലഭിച്ച അഴുകിയ മൃതശരീരങ്ങള്‍ പോലും മണ്ണിനടിയില്‍ നിന്ന് അക്ഷയപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ദിവസങ്ങള്‍ പഴകിയതോടെ മൃതദേഹങ്ങള്‍ മണ്ണില്‍ ലയിച്ച് വേറിട്ട നിലയിലാണ് കണ്ടെടുത്തിരുന്നത്. എന്നിട്ടും ആത്മാര്‍ഥമായാണ് പ്രവര്‍ത്തകര്‍ സേവന നിരതരായത്.
ഇതാണ് അക്ഷയ പ്രവര്‍ത്തകരോട് അധികൃതര്‍ക്ക് പ്രത്യേക താത്പര്യം ജനിപ്പിച്ചത്.
അഞ്ചു ദിവസവും രാവിലെ ദുരന്തഭൂമിയിലെത്തിയവര്‍ തിരച്ചില്‍ അവസാനിപ്പിക്കുംവരേ സംഘത്തോടൊപ്പമുണ്ടായിരുന്നു.
മണ്ണില്‍ അഴുകിയ മൃതദേഹങ്ങള്‍ ദിവസങ്ങള്‍ കഴിയും തോറും തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴും തിരച്ചിലിന് തളര്‍ച്ചയറിയാതെ ഇവര്‍ ഒപ്പം നിന്നു. വെള്ളിയാഴ്ച ഒരു സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്തിയത്. പിന്നീട് ഏറെ കഴിഞ്ഞാണ് മറ്റു ശരീരഭാഗങ്ങള്‍ കണ്ടടുത്തത്. ഇവരുടെ മുടിയുടെ നീളം കണക്കിലെടുത്താണ് ആളെ തന്നെ തിരിച്ചറിഞ്ഞത്. ധരിച്ച വസ്ത്രങ്ങള്‍, മുടിയുടെ നീളം, ആകൃതി തുടങ്ങിയവ നോക്കിയായിരുന്നു മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്.
ഇങ്ങനെ എട്ടോളം മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നു കോരി എടുക്കാന്‍ അക്ഷയ പ്രവര്‍ത്തകര്‍ മുന്നില്‍ നിന്നു. ആവശ്യമെങ്കില്‍ ഇനിയും തങ്ങളുടെ സേവനം ദുരിതമേഖലയില്‍ ചെലവഴിക്കുമെന്നും ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് പ്രദേശത്തെ പുഴയിലെ പാലം ഒലിച്ചുപോയിരുന്നു. ഇത് പൂര്‍വസ്ഥിതിയിലാക്കാനും ക്ലബ് പ്രവര്‍ത്തകര്‍ സൈന്യത്തോടൊപ്പം ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."