HOME
DETAILS

പാതാര്‍...ഒരു നാട് തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്

  
backup
August 17 2019 | 09:08 AM

kerala-flood-pathar-nilamboor-1

മലപ്പുറം: ഇതു പാതാര്‍ അങ്ങാടി. ശക്തമായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന് ഇല്ലാതായ നാട്. പോത്തുകല്ല് പഞ്ചായത്തിലെ പതിനാലാം വാര്‍ഡാണ് പാതാര്‍. കവളപ്പാറയിലേക്ക് ഇവിടെനിന്നു ദൂരം അഞ്ചു കിലോമീറ്റര്‍. ചരല്‍കൂനകളും പാറകളും മണ്ണും മരങ്ങളും അടിഞ്ഞുകൂടിയ ഒരു പ്രദേശമാണിന്ന് പാതാര്‍ അങ്ങാടിയും പരിസരവും. ആര്‍ക്കും ജീവഹാനി സംഭവിച്ചില്ലെന്നതാണ് പാതാറിന്റെ ഭാഗ്യം.

പള്ളി, നിരവധി വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ ഇല്ലാതായിട്ടുണ്ട് ഈ ദുരന്തത്തില്‍. മലാംകുണ്ട്, മുട്ടിപ്പാലം, പാതാര്‍, പാത്രക്കുണ്ട്, വെള്ളിമുറ്റം, കൈപ്പിനി ഭാഗങ്ങളിലാണ് നാശനഷ്ടം. കോടികളാണ് ഇവിടെ നഷ്ടം. പാതാറില്‍നിന്ന് പതിനഞ്ചു കിലോമീറ്ററോളം പടിഞ്ഞാറ് ഭാഗത്തുള്ള തേമ്പാറ മല, ഗര്‍ഭംകലക്കി എന്നീ രണ്ടു മലകളിലെ ഉരുള്‍പൊട്ടലാണ് ഈ നാടിനു നേരെ പതിച്ചത്. ഇവിടെ നിന്നുള്ള തോടാണ് ഇതുവഴി ഒഴുകുന്നത്. കനത്ത മഴയുണ്ടായ ഓഗസ്റ്റ് 8ന് വ്യാഴാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. ഉരുള്‍പൊട്ടലുണ്ടാവുന്നതിനു മുമ്പ് ഉച്ചയോടെ തന്നെ, പതിവിലും കവിഞ്ഞ വെള്ളം കയറിത്തുടങ്ങിയതോടെ പരിസരവാസികള്‍ വീട് മാറിത്തുടങ്ങി. തൊട്ടടുത്ത തഅ്‌ലീമുസ്വിബിയാന്‍ മദ്‌റസ ഇവര്‍ക്കായി തുറന്നുകൊടുത്തു. സാധനങ്ങളും സാമഗ്രികളുമായി അവര്‍ മദ്‌റസയിലേക്കും പിന്നീട് ബന്ധുവീടുകളിലേക്കും മാറി. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ പാതാര്‍ അങ്ങാടി മൂടുമ്പോഴേക്കും ഇരുപതോളം പേരാണ് ഭാഗ്യത്തിനു കരകയറിപ്പോന്നത്.

മാവുങ്ങല്‍ ശരീഫിന്റെ കാറ് റോഡില്‍നിന്ന് തള്ളിക്കയറ്റാന്‍ വീട്ടുകാര്‍ വിളിച്ചത് കേട്ടാണ് അങ്ങാടിയിലുള്ള ഇത്രയും പേര്‍ അവിടെനിന്ന് നീങ്ങിയത്. പാതാര്‍ ജുമാമസ്ജിദില്‍ അസര്‍ നിസ്‌കാരവും കഴിഞ്ഞു എല്ലാവരും മടങ്ങിയിരുന്നു. തുടര്‍ന്നായിരുന്നു എല്ലാം തകര്‍ത്ത് ഉരുള്‍പൊട്ടലുണ്ടായത്. അങ്ങാടിയോടു ചേര്‍ന്നുള്ള ആലി, അബ്ദുനാസര്‍, അബ്ദുറസാഖ്, ബാബു എന്നീ നാലുപേരുടെ വീട് നിന്ന സ്ഥലത്തുകൂടി ഇന്നു ഒരു അരുവി ഒഴുകുകയാണ്. പള്ളിയും കടകളും വീടുകളും തകര്‍ന്നു. പലതും കേടുപാടുകള്‍ പറ്റി.

നാല്‍പത് വര്‍ഷം പഴക്കമുണ്ട് പാതാര്‍ പള്ളിക്ക്. പത്തു വര്‍ഷമായി ജുമുഅ നടക്കുന്നു. പ്രദേശത്തെ എണ്‍പത് വീട്ടുകാരാണ് മഹല്ല് അംഗങ്ങള്‍. ഇപ്പോള്‍ മദ്‌റസയിലാണ് ആരാധന നടക്കുന്നത്. പള്ളിയുടെ കീഴിലുള്ള വാടക കെട്ടിടവും തകര്‍ന്നു. പൂക്കോടന്‍ മുഹമ്മദ് ബശീര്‍ ഹുദവി ഗൃഹപ്രവേശനം സ്വപ്നം കണ്ടാണ് ചൊവ്വാഴ്ച വിദേശത്ത്‌നിന്ന് വന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ വീടിന്റെ വയറിങ്, തേപ്പ് ജോലികള്‍ക്കുള്ള ഒരുക്കത്തിലായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പാതാര്‍ അങ്ങാടിയും മൂന്ന് വീടുകളുണ്ടായിരുന്ന സ്ഥലവുമാണ് ഒലിച്ചു പോയത്. ആറു മുറികളുള്ള ഒരുകെട്ടിടവും മൂന്നു മുറികളുള്ള ഒരുകെട്ടിടവും നിന്ന പ്രദേശവും വെള്ളപ്പാച്ചിലിനൊപ്പം ഇല്ലാതായി. മാവുങ്ങല്‍ ശരീഫിന്റെ വീടും ഉടമസ്ഥതയിലുള്ള കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. ഒന്നരകോടി രൂപയുടെ നഷ്ടം. ചൊള്ളപ്ര ഉസ്മാന്റെ ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. ഒരുമാസം മുമ്പാണ് ഈ വീട്ടില്‍ ഉസ്മാന്റെ മകളുടെ വിവാഹം നടന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഉസ്മാന്‍ മകളുടെ വിവാഹശേഷമാണ് ജോലിസ്ഥലത്തേക്ക് തന്നെ മടങ്ങിയത്.



ചാവില്‍കുത്ത് അബ്ദുല്ലയുടെ പഴയ വീടും അനുബന്ധമായ പീടിക കെട്ടിടവും വെള്ളവും ചളിയും കയറി നശിച്ചു. പലചരക്ക് കടയിലെ സാധനങ്ങളും പോയി. ഇവരുടെ വീട്ടുമുറ്റം വഴിയാണ് തോടൊഴുകുന്നത്. പൂളക്കല്‍ പോക്കറിന് രണ്ടു കെട്ടിടമുണ്ട്. ഒന്നു പൂര്‍ണമായും മറ്റേതിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ക്യാംപുകളിലും കുടുംബ വീടുകളിലും കഴിഞ്ഞു കൂടുന്നത് ഇനിയും എത്രകാലമെന്നാണ് ഇവിടെത്തുകാര്‍ ചോദിക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ വീടും പറമ്പും നഷ്ടമായവര്‍, വാസയോഗ്യമല്ലാത്ത പകുതി തകര്‍ന്ന വീടുകള്‍, ഉപജീവനം തേടിയ പീടികമുറികള്‍ എല്ലാം പ്രളയമെടുത്ത മണ്ണാണ് പാതാര്‍. ഉരുളന്‍കല്ലുകള്‍ വീണു പരന്ന മണ്ണില്‍ ഒരങ്ങാടിയുണ്ടായിരുന്നു ഇവര്‍ക്ക്.

അരുവി ദിശമാറിയൊഴുകുന്നു. താഴ്ന്ന പ്രദേശത്തുകാരുടെ ജലസ്രോതസാണ് ഈ തോട്. മരങ്ങളും ചെളിയും നിറഞ്ഞ മലിന ജലമാണ് ഇതിലൂടെ ഒഴുകുന്നത്. ഈ തോടിന് മുകളിലെ പാലം ഇനി പുതുക്കിപ്പണിയണം. മുട്ടിപ്പാലം, മലാംകുണ്ട്, അതിരുവീട്ടി, മുരിങ്ങാഞ്ഞിരം പ്രദേശത്തുകാര്‍ക്ക് ഇനി റോഡില്ല. ആയിരത്തോളം വീടുള്ള ഈ പ്രദേശത്ത് നിന്ന് പോത്തുകല്ല് പഞ്ചായത്ത് ഓഫിസിലും സ്‌കൂളുകളിലും ആശുപത്രികളിലും അങ്ങാടിയിലും കയറിച്ചെല്ലാന്‍ ഗതാഗത സംവിധാനം വേണം.

നഷ്ടക്കണക്കുകള്‍ സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിക്കാന്‍ ഈ നാട്ടുകാരുടെ കൈകളില്‍ രേഖ കണ്ടെന്ന് വരില്ല. എന്നാല്‍ നേരിട്ടു കാണുന്ന ഒരു നാട്ടുകാഴ്ച ഈ നാട് പുനര്‍നിര്‍മിക്കാന്‍ ഒരു സ്‌പെഷല്‍ പാക്കേജ് വേണം എന്ന് ബോധ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago