'മൂന്നു മണിക്കൂര്‍ കൊണ്ട് തകര്‍ന്ന് പോയത് എന്റെ 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ ആകെ സമ്പാദ്യം'
ശഫീഖ് പന്നൂര്‍
പോത്തുകല്ല്: നിലമ്പൂരിലെ പാതാര്‍ എന്ന പ്രദേശം മഹാപ്രളയത്തില്‍ വേദനിക്കുന്ന ഒരോര്‍മ മാത്രമായി മാറിയിരിക്കുകയാണ്. മൂന്നു മണിക്കൂര്‍ സമയം കൊണ്ടാണ് ഒരു നാട് തന്നെ ഇല്ലാതായത്. ഇവിടെ ഇന്ന് ജീവിക്കുന്ന പലരും നിമിഷ നേരത്തെ ഭാഗ്യം കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. നിലമ്പൂരിലെ പാതാര്‍ എന്ന കൊച്ചു ഗ്രാമം ഇനിയില്ല. 20 വീടുകളും പള്ളിയും കെട്ടിടങ്ങളും പൂര്‍ണമായും പ്രളയത്തില്‍ ഇല്ലാതായി. ഏഴ് കിലോമീറ്റര്‍ മുകളിലെ വലിയ മലയില്‍ നിന്ന് ഭീമന്‍ കല്ലുകളേയും വന്‍ മരങ്ങളേയും വഹിച്ചുവന്ന ശക്തമായ പ്രളയത്തില്‍ ഈ നാട് പൂര്‍ണമായും വികൃതമായിരിക്കുകയാണ്. വലിയ കല്ലുകളും വന്‍ മരങ്ങളും കിലോമീറ്ററുകളോളം പരന്നു കിടക്കുന്നു. പൂര്‍വസ്ഥിതിയിലേക്കു രൂപ മാറ്റം വരുത്താന്‍ കഴിയാത്തവിധം വലിയ പാറകള്‍ നിറഞ്ഞ പുഴ പോലെ ഈ ടൗണും സമീപ പ്രദേശങ്ങളും മാറിയിരിക്കുന്നു.
നേരത്തെ ഇവിടെയുണ്ടായിരുന്ന ചെറിയ തോട് ഗതിമാറി ഒഴുകിയതാണ് വലിയ വീടുകളെ പോലും തകര്‍ത്തത്. തോടില്‍ വെള്ളം കയറുന്നത് കണ്ട് നേരത്തെ തന്നെ പലരും വീടുകളില്‍ നിന്നും മാറിയത് കൊണ്ടാണ്് ജീവഹാനിയില്ലാതെ രക്ഷപ്പെട്ടത്. താഴെ നില പൂര്‍ണമായും തകര്‍ന്ന ചൊള്ളപ്പറ ഉസ്മാന്റെ വീട് പ്രളയത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന കാഴ്ച്ചയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീടിന്റെ ചിത്രം പ്രചരിച്ചിരുന്നു. മൂന്നു മാസം മുന്നെയാണ് ഈ വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. പുറകിലുള്ള ചെറിയ തോടിലൂടെ വെള്ളം വഴിമാറി ഒഴുകി വീടിനെ തകര്‍ക്കുകയായിരിുന്നു. ഉസ്മാന്റെ 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ ആകെ സമ്പാദ്യമാണ് മൂന്നു മണിക്കൂര്‍ കൊണ്ട് നഷ്ടപ്പെടത്.
മകളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം മുന്നേയാണ് ഉസ്മാന്‍ കുവൈത്തിലേക്ക് പോയത്. ' ഇപ്പോള്‍ നാട്ടിലേക്ക് വന്നിട്ട് എന്താണെന്നും ഇനി എല്ലാം ഒന്നില്‍ നിന്നും തുടങ്ങണമെന്നും കുവൈത്തിലുള്ള ഉസ്മാന്‍ സുപ്രഭാതത്തോട് പറഞ്ഞു, എന്റെ ഇരുപത് വര്‍ഷത്തെ ജീവിതമായിരുന്നു ആ വീട്. ഈനി വീട് വെക്കാന്‍ സ്ഥലം പോലുമില്ലെന്നും ഉസ്മാര്‍ പറയുന്നു. ഉസ്മാന്റെ ഭാര്യയും മക്കളും നേരത്തെ വീട്ടില്‍ നിന്നും മാറിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. 20 പവന്‍ സ്വര്‍ണവും ഒരു ബൈക്കും വീട്ടിലുണ്ടായിരുന്നു മറ്റു വസ്തുക്കളും നഷ്ടപ്പെട്ടു. ഈ വീട് ഇനി പൊളിച്ചു കളയുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല.
ഉസമാന്റെ ഭാര്യ സഹോദരന്‍ ഹമീദ് കലിങ്കല്‍ താലനാരിഴക്കാണ് പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇവിടെ തന്നെയുണ്ടായിരുന്നു ബഷീര്‍ ഹുദവിയുടെ ഇരു നില വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രളയമുണ്ടായ ദിവസം രാവിലെയാണ് ബഷീര്‍ ഹുദവി വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ വിദേശത്ത് നിന്നു വന്നത്. ബഷീറിന്റെ വീടിന്റെ മെയിന്‍ സ്ലേബ് മാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. മാവുങ്ങല്‍ ശരീഫിന്റേയും ദേവസ്വയുടേയും വീടുകളും ഈ പ്രളയത്തില്‍ ഇല്ലാതായി. വ്യാഴാഴ്ച്ച വൈകുന്നേരം നാലു മണിക്കു വന്ന മഹാപ്രളയത്തില്‍ ഈ നാട് തന്നെ ഒലിച്ചുപോയി. റോഡുകളും പാലങ്ങളും ഇല്ലാതായതോടെ ഇനി ഇവിടെ ഒരു ടൗണ്‍ പുന: സൃഷ്ടിക്കുക അസാധ്യമാണ്.
[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2019/08/WhatsApp-Video-2019-08-17-at-3.53.07-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."