ചുവപ്പുനാടയില്‍ കുടുങ്ങാതെ വേഗത്തിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ ധനകാര്യ സ്രോതസുകളില്‍ നിന്നാണ് പദ്ധതി നിര്‍വഹണത്തിന് ഫണ്ട് സ്വരൂപിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പ്രഖ്യപിച്ച പദ്ധതികളുടെ പുനഃക്രമീകരണം, വായ്പാപരിധി ഉയര്‍ത്തുകവഴി ലഭ്യമാകുന്ന അധിക ഫണ്ട്, കേന്ദ്ര ദുരന്ത പ്രതിരോധ നിധിയില്‍ നിന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്നും ലഭ്യമായേക്കാവുന്ന വിഹിതം, കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളിലെ ഫ്‌ളക്‌സി ഫണ്ട്, വേള്‍ഡ് ബാങ്ക്, എ.ഡി.ബി തുടങ്ങിയ മള്‍ട്ടി ലാറ്ററല്‍ ഏജന്‍സികളില്‍ നിന്നുള്ള സഹായം, ക്രൗഡ് ഫണ്ടിങ്,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സ്വരൂപിക്കുന്ന തുക, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപറേഷന്‍ ഏജന്‍സി തുടങ്ങിയ ബൈലാറ്ററല്‍ ഏജന്‍സികളില്‍ നിന്നുള്ള സഹായം, നബാര്‍ഡ് ധനസഹായം,ഹഡ്‌കോ വായ്പ എന്നിവ വഴിയാണ് ഫണ്ട് കണ്ടെത്തുക. നടപടികള്‍ ചുവപ്പ് നാടയില്‍ കുരുങ്ങാതെ സമയബന്ധിതമായും ശാസ്ത്രീയമായും പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച നഷ്ടങ്ങള്‍ നികത്തുന്നതിനൊപ്പം നാടിന്റെ പൂര്‍ണമായ വികസനമാണ് നവകേരള നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി നിര്‍വഹണത്തിനുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിന് വൈദഗ്ധ്യമുള്ള ഏജന്‍സിയെ ഏല്‍പ്പിക്കും. കേന്ദ്രീകൃത സംവിധാനത്തിലൂടെ ഗുണമേന്‍മയുള്ള സാധനം ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."