സുദാന്‍: സൈന്യവും പ്രതിപക്ഷ സഖ്യവും അധികാരകൈമാറ്റ കരാറില്‍ ഒപ്പിട്ടു
ഖാര്‍ത്തൂം: സുദാനിലെ സൈനിക കൗണ്‍സിലും പ്രതിപക്ഷ സഖ്യവും ഔപചാരികമായി അന്തിമ അധികാര കൈമാറ്റ കരാറില്‍ ഒപ്പിട്ടു. ജനകീയ സര്‍ക്കാരിന് അധികാരം കൈമാറും മുമ്പ് ഇടക്കാല അധികാര സമിതിക്ക് അധികാരം കൈമാറുന്ന കാര്യത്തിലാണ് ഇരു ഭാഗ വും ഒപ്പുവച്ചത്.
നീണ്ട ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ഉമര്‍ അല്‍ ബഷീറിനെ സൈന്യം പുറത്താക്കിയ ശേഷം അധികാരം തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഡോക്ടര്‍മാരും അഭിഭാഷകരുമുള്‍പ്പെടെ തെരുവിലിറങ്ങുകയായിരുന്നു. തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൈനിക ആസ്ഥാനത്തിനു മുന്നില്‍ ഉപരോധമായി നടന്ന സമരത്തിനു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇടക്കാല സൈനികസമിതിയുടെ ഉപമേധാവി മുഹമ്മദ് ഹമദാന്‍ ദഗാലോയും കുടസമരക്കാരുടെ നേതാവ് അഹ്മദ് അല്‍ റാബിയുമാണ് കരാറില്‍ ഒപ്പുവച്ചത്.
എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹ്മദ്, ദക്ഷിണ സുദാന്‍ പ്രസിഡന്റ് സല്‍വ കിര്‍ തുടങ്ങി വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവയ്ക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."