HOME
DETAILS
MAL
ശബരിമല: ദേവസ്വം വളഞ്ഞവഴി സ്വീകരിക്കുന്നുവെന്ന് ബി.ജെ.പി
backup
October 16 2018 | 19:10 PM
തൃശൂര്‍: സമവായ ചര്‍ച്ചയുടെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയത് വളഞ്ഞവഴിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന് പിള്ള. രാജകുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ച് ചര്‍ച്ച നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ദേവസ്വം ബോര്‍ഡിന്റേത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരെ ഇറക്കി സി.പി.എം സമരത്തിന് ശ്രമിക്കുന്നുണ്ട്. ഇത് ചെറുക്കാനായി വിശ്വാസി സംഘടനകള്‍ വീടുകളിലെത്തി സ്ത്രീകളെ ബോധവല്‍കരിക്കും . സി.പി.എം ചതിക്ക് ഉദാഹരണമാണ് ഭേദഗതിയിലൂടെ ഹിന്ദുക്കളെ മാത്രം നിയമിക്കാനുള്ള കരാര്‍ പിന്‍വലിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."