വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദ കോംപ്ലക്സ് ഹൈദരലി തങ്ങള്‍ പ്രസിഡന്റ്
മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ പ്രവര്‍ത്തിക്കുന്ന അന്‍വാറുല്‍ ഹുദ കോംപ്ലക്സിന്റെ ഭരണ സമിതി പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ജന. സെക്രട്ടറിയും മെട്രോ മുഹമ്മദ് ഹാജി ട്രഷററുമാണ്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (വര്‍ക്കിങ് പ്രസിഡന്റ്), കെ. ആലിക്കുട്ടി മുസ്ലിയാര്, കെ.കെ അബ്ദുല്ലക്കുട്ടി ഹാജി, റശീദലി ശിഹാബ് തങ്ങള്‍, മൊയ്തീന് ഫൈസി പുത്തനഴി, പി.വി മുഹമ്മദ് അലി ഹാജി, കെ.കെ മുഹമ്മദ് ബഷീര്‍ (വൈസ് പ്രസിഡന്റമാര്‍), ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി (വര്‍ക്കിങ് സെക്രട്ടറി), അലവി ഫൈസി കുളപ്പറമ്പ്,ഹംസ റഹ്മാനി കൊണ്ടണ്ടിപ്പറമ്പ്, ഇബ്റാഹിം ഫൈസി തിരൂര്‍ക്കാട്, എന്‍. അബ്ദുല്ല മൗലവി, കൊറ്റരായീന് മുഹമ്മദ് ഹാജി, പി.സി മുസ്തഫ ഹാജി, അഡ്വ. കെ. അബ്ദുല്‍ ഖാദര്‍, ( ജോ സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ലത്തീഫ് ഫൈസി മേല്‍മുറി, പി.കെ മുഹമ്മദ് അലി ഹാജി, താജുദ്ദീന് വെട്ടത്തൂര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
കെ.കെ അബ്ദുല്ലക്കുട്ടി ഹാജി സംഘടനക്കു സൗജന്യമായി നല്കിയ ഏഴ് ഏക്കറില്‍ അധികം വരുന്ന ഭൂമിയില്‍ ഹിഫ്ള് കോളജ്, ജാമിഅ ജൂനിയര്‍ ശരീഅത്ത് കോളജ് എന്നിവയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."