ഭീകരാക്രമണ ഭീഷണി; ബംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തമാക്കി
ബംഗളൂരു: ഭീകരാക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തമാക്കി. അതേസമയം ഏത് തലത്തില്‍ നിന്നാണ് ഭീഷണി ഉയര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, കര്‍ണാടക ഹൈക്കോടതി, ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
നഗരാതിര്‍ത്തികളിലെല്ലാം വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ബംഗളൂരു പൊലിസ് കമ്മിഷനര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജമ്മുകശ്മിരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരമാണ് നഗരത്തില്‍ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."