യു.എ.പി.എ നിയമഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്കുന്ന യു.എ.പി.എ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി. നിയമഭേദഗതി തുല്യാവകാശം, ആവിഷ്കാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സജാല്‍ അവസ്തഹിയെന്ന ഡല്‍ഹി സ്വദേശിയാണ് പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
യു.എ.പി.എ നിയമത്തിലെ ആറാം ചാപ്റ്റര്‍ ഭേദഗതി ചെയ്ത് ഉള്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണെന്നും ഇത് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. ഒരു വ്യക്തിക്ക് സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നത് കൂടിയാണ് വ്യവസ്ഥ. വിചാരണയോ കോടതി ഉത്തരവോ ഇല്ലാതെയാണ് വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."