കശ്മിരില്‍ സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരുടെ ആയുധങ്ങള്‍ പിടിച്ചെടുത്തു
ശ്രീനഗര്‍: ജമ്മുകശ്മിര്‍ പൊലിസില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന 250 സ്‌പെഷല്‍ ഓഫിസര്‍മാരുടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇവര്‍ ഭീകര സംഘടനയിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമുണ്ടായത്. ജമ്മുകശ്മിരിന് പ്രത്യേക അധികാരം നല്‍കിയ ഉത്തരവ് പിന്‍വലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്യുന്നതിനു തൊട്ടുമുന്‍പായാണ് സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരുടെ ആയുധങ്ങള്‍ തിരിച്ചെടുത്തത്.
ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ടവരായിരുന്നു ഇവര്‍. നേരത്തെ ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടവരില്‍ ചിലരെ ജോലിക്കിടയില്‍ കാണാതായിരുന്നു. പിന്നീട് ഭീകര സംഘടനകളില്‍ ചേര്‍ന്നുവെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ നിയമനം ലഭിച്ച പൊലിസുകാരെ സഹായിക്കുന്നതിനായി കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരെ ഭീകരര്‍ ലക്ഷ്യം വച്ചതായി കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."