ഹജ്ജ് 2019: ആക്ഷന്‍ പ്ലാന്‍ പുറത്തിറക്കി
കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി ആക്ഷന്‍ പ്ലാന്‍ പുറത്തിറക്കി. അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ മടക്ക വിമാന സര്‍വിസുകള്‍ വരെ ക്രമീകരിച്ചു കൊണ്ടാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഹജ്ജ് പ്രഖ്യാപനം ഇന്ന് നടക്കും.ഹജ്ജ് അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും. നറുക്കെടുപ്പ് ഡിസംബര്‍ അവസാന ആഴ്ച നടക്കും. ഡിസംബറില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘം സഊദിയിലെത്തി ഹജ്ജ് കരാറിലേര്‍പ്പെടും.
ജനുവരിയില്‍ ഹജ്ജ് സര്‍വിസിന് വിമാന കമ്പനികളുമായി കരാര്‍ ഉണ്ടാക്കും. തീര്‍ഥാടകര്‍ ആദ്യഗഡു തുക ജനുവരി ആദ്യത്തിലാണ് അടയ്‌ക്കേണ്ടത്. പാസ്‌പോര്‍ട്ടും പണമടച്ച പേ-ഇന്‍ സ്ലിപ്പും ജനുവരി 31നകം നല്‍കണം. മക്കയിലും മദീനയിലും താമസ സൗകര്യങ്ങള്‍ കണ്ടെത്താനായി ഒക്ടോബറിലും ജനുവരിയിലും രണ്ടുസംഘങ്ങള്‍ മക്കയിലെത്തും. ആദ്യ സംഘം താമസത്തിനുള്ള കെട്ടിടങ്ങള്‍ പരിശോധിച്ച് വാടക നിശ്ചയിക്കും. രണ്ടാം സംഘമാണ് കെട്ടിട ഉടമകളുമായി കരാറുണ്ടാക്കുക.
ഫെബ്രുവരിയിലാണ് ഓള്‍ ഇന്ത്യ ഹജ്ജ് കോണ്‍ഫറന്‍സ്. ഏപ്രില്‍ അവസാനത്തിലാണ് രണ്ടാംഗഡു പണം അടക്കേണ്ടത്. മെയ് 13നകം ഹജ്ജ് വിസ സ്റ്റാമ്പിങ് പൂര്‍ത്തിയാവും. ജൂലൈ ഒന്നിനാണ് ഹജ്ജ് വിമാന സര്‍വിസുകള്‍ ആരംഭിക്കുക. അവസാന ഹജ്ജ് വിമാനം ഓഗസ്റ്റ് മൂന്നിന് പുറപ്പെടും. ഹജ്ജ് കഴിഞ്ഞുള്ള മടക്ക സര്‍വിസുകള്‍ ഓഗസ്റ്റ് 14 മുതല്‍ ആരംഭിക്കും.
വ്യോമയാന മന്ത്രാലയം, ന്യൂനപക്ഷ മന്ത്രാലയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവ സംയുക്തമായാണ് ഹജ്ജ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ മാസം 11ന് നടന്ന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് റിവ്യൂമുതല്‍ അവസാന വിമാനത്തിന്റെ തിയതി ഉള്‍പ്പെടെ 31 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 2019 ലെ ഹജ്ജ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."