HOME
DETAILS

രാഷ്ട്രപതിയുടെ ഇഫ്താറും വി.സിയുടെ നോമ്പും

  
backup
June 06 2017 | 01:06 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b5%81%e0%b4%82

പുണ്യങ്ങളുടെ പൂക്കാലമാണു വിശുദ്ധ റമദാന്‍. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി പിറക്കുന്ന കാലം. കാലം നിഷേധിച്ചതൊക്കെയും മനുഷ്യരാശിക്കു നല്‍കിക്കൊണ്ട് പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് വിശുദ്ധഖുര്‍ആന്‍ അവതരിച്ചതിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെങ്ങും വിശ്വാസികള്‍. 

എന്നാല്‍, ഹിജ്‌റ വര്‍ഷത്തിലെ ഈ ഒന്‍പതാം മാസം ജനകോടികള്‍ക്കു നല്‍കുന്നത് കേവലം ഒരുമാസംകൊണ്ട് അവസാനിപ്പിക്കാവുന്ന ഉപവാസവും ഉപാസനയുമല്ല. വ്രതശുദ്ധിവരുത്തിയ ഹൃദയങ്ങളുമായി തുടര്‍മാസങ്ങളിലേക്ക് അവര്‍ കടക്കുമ്പോള്‍ റമദാനില്‍ നേടിയെടുത്ത നന്മകളൊക്കെയും ജീവിതത്തില്‍ പകര്‍ത്താനാണവര്‍ ശ്രമിക്കേണ്ടത്, ശ്രദ്ധിക്കേണ്ടതും.


മനുഷ്യരെല്ലാം ഒരേ പിതാവിന്റെയും മാതാവിന്റെയും മക്കളാണെന്ന സഹോദരസ്‌നേഹം അവര്‍ ജീവിതത്തിന്റെ ഭാഗമാക്കണം. അവിടെ മതമില്ല, ജാതിയില്ല, ആണ്‍-പെണ്‍ വ്യത്യാസമില്ല. ഭാഷയുടെയോ, ദേശത്തിന്റെയോ അതിര്‍വരമ്പുകളില്ല. നാം ജീവിക്കുന്ന ഈ ലോകം പടച്ചത് ഒരേയൊരു സ്രഷ്ടാവാണെന്നും മനുഷ്യര്‍ മാത്രമല്ല, സര്‍വ ജീവജാലങ്ങളും സസ്യലതാദികളും ഏകനായ ആ ദൈവത്തിന്റെ സൃഷ്ടിയാണെന്നും നാം വിശ്വസിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്കുവേണ്ടിയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടതെങ്കിലും നമുക്കുവേണ്ടി മാത്രമായി സംവരണം ചെയ്യപ്പെട്ടതാണ് ഈ ഭൂലോകമെന്നു തെറ്റിദ്ധരിച്ചുപോകരുത്. സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കാന്‍ നാം പഠിക്കണം. പങ്കുവയ്ക്കുമ്പോള്‍ സുഖം കൂടുമെന്നും ദുഃഖം കുറയുമെന്നും ഓര്‍മിക്കണം.
ആ ഓര്‍മകളിലേക്കു നയിക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു രാഷ്ട്രപതിയുണ്ടായിരുന്നു. രാഷ്ട്രം ഭാരതരത്‌ന ബഹുമതി നല്‍കി ആദരിച്ച ഡോ. എ.പി.ജെ. അബ്ദുല്‍കലാം (1931-2015). ശാസ്ത്രമണ്ഡലത്തില്‍നിന്ന് അബുല്‍ പക്കീര്‍ ജൈനുല്‍ ആബിദീന്‍ അബ്ദുല്‍കലാം എന്ന പ്രതിഭയെ ഇന്ത്യയുടെ പ്രഥമപൗരനെന്ന ബഹുമതിയിലേക്കുയര്‍ത്താന്‍ അന്ന് അധികാരത്തിലിരുന്ന ദേശീയ ജനാധിപത്യസഖ്യമാണ് (എന്‍.ഡി.എ) മുന്നോട്ടുവന്നത് എന്നതു നേര്. എന്നാല്‍, ആ സഖ്യത്തിനു നേതൃത്വം നല്‍കിയ ബി.ജെ.പിക്കോ അവരെ നയിച്ച പ്രഗല്ഭനായ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കോ ഡോ. കലാമിനു രണ്ടാമതൊരവസരം നല്‍കാന്‍ സാധിക്കാതെപോയി.


മരണവേളയിലും ആ മഹാന്‍ തന്റെ കീര്‍ത്തി അനശ്വരമാക്കി. താന്‍ മരിച്ചാല്‍ ദുഃഖസൂചകമായി അവധി നല്‍കാതെ കൂടുതല്‍ സമയം നാടിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന് ഒസ്യത്ത് എഴുതിവച്ചാണ് അദ്ദേഹം ലോകത്തോടു വിടപറഞ്ഞത്.
ആ വിയോഗത്തിനുശേഷം രണ്ടാമതൊരു റമദാന്‍ കാലം വരുമ്പോള്‍ ഡോ. കലാമിന്റെ മഹത്വം വിളിച്ചോതുന്ന മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. അഞ്ചുവര്‍ഷവും അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എം. നായരാണ് 'കലാം ഇഫക്ട്' എന്ന തന്റെ ഗ്രന്ഥത്തില്‍ ആ രഹസ്യം പുറത്തുവിടുന്നത്.


ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ റമദാന്‍ കാലത്ത് ഡല്‍ഹിയില്‍ ഇഫ്താര്‍ നടത്താറുണ്ട്. ഇതറിയാമായിരുന്ന ഡോ. കലാം സെക്രട്ടറി മാധവന്‍ നായരെ വിളിച്ചു ചോദിച്ചു, 'അതിന് എത്ര ചെലവു വരും.'
സെക്രട്ടറി കണക്കുകൂട്ടി പറഞ്ഞു, 'ഒന്നുരണ്ടു ലക്ഷം രൂപ മതി.'
'എന്നും സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന കുറേ മാന്യന്മാരെ ക്ഷണിച്ചുവരുത്തി ഇത്ര വിപുലമായ വിരുന്നു നല്‍കേണ്ടതുണ്ടോ.' രാഷ്ട്രപതിയുടെ ചോദ്യം.


ഉത്തരവും അദ്ദേഹം തന്നെ നല്‍കി, 'അതു വേണ്ട. ആ പണം അനാഥര്‍ക്കായി ചെലവഴിക്കാം. ഭക്ഷണവും വസ്ത്രവും ഒന്നും കിട്ടാതെ ക്ലേശിക്കുന്ന അവശന്മാരും ആര്‍ത്തന്മാരുമാണല്ലോ അവര്‍.'
തുടര്‍ന്ന് അദ്ദേഹം ഒരു ലക്ഷം രൂപയുടെ ചെക്ക് സെക്രട്ടറിക്കു നല്‍കി ഇങ്ങനെ പറഞ്ഞു, 'ഇത് എന്റെ സ്വന്തം വകയാണ്. അക്കാര്യം ആരോടും പറയേണ്ട.'
മാധവന്‍നായര്‍ക്കു വികാരം അടക്കാന്‍ കഴിഞ്ഞില്ല, 'സര്‍, ഇന്നല്ലെങ്കില്‍ നാളെ ഞാനിത് ലോകത്തോടു വിളിച്ചുപറയും.'


സ്വന്തം പണമെടുത്ത് അനാഥര്‍ക്കു ഭക്ഷണം നല്‍കിയ രാഷ്ട്രപതി നമുക്കുണ്ടായിരുന്നെന്നും മുറപ്രകാരം മതകര്‍മങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം ഔദ്യോഗികകാലത്ത് രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ നടത്തിയിരുന്നില്ലെന്നുമാണ് പി.എം. നായര്‍ കുറിച്ചിട്ടത്. ചെറുപ്പത്തില്‍ അനാഥനായിരുന്ന പ്രവാചകന്‍ അനാഥരെ ജീവിനുതുല്യം സ്‌നേഹിച്ചിരുന്നുവെന്നു ബാല്യത്തിലെ മദ്‌റസാ പഠനത്തിലൂടെ ഡോ. കലാം ഉള്‍ക്കൊണ്ടിരുന്നിരിക്കണം.


തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ച താന്‍ രാജ്യത്തിന്റെ ഒന്നാംപൗരനായതിന്റെ സന്തോഷം കുടുംബക്കാരുമായി പങ്കുവയ്ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്റെ സഹോദരനുള്‍പ്പെടെ അന്‍പതോളം പേരെ ഡല്‍ഹിയില്‍ കൊണ്ടുവന്നു രാഷ്ട്രപതി ഭവനില്‍താമസിപ്പിച്ചു. ഒരു ബസ് വാടകയ്‌ക്കെടുത്ത് അവര്‍ക്കു ഡല്‍ഹി മുഴുവന്‍ ചുറ്റിക്കാണാന്‍ അവസരം നല്‍കി. അതിഥികള്‍ പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം രാഷ്ട്രപതിഭവനിലെ സെക്രട്ടേറിയറ്റില്‍ ചെന്നു ബന്ധുക്കളുടെ താമസത്തിനും മറ്റുമായി വന്ന ചെലവുതുകയായ രണ്ടുലക്ഷം രൂപയ്ക്കു ചെക്കു നല്‍കിയെന്നാണു മാധവന്‍ നായര്‍ എഴുതിയിരിക്കുന്നത്.
ഇതു രാജ്യത്തിന്റെ ഒന്നാംപൗരന്റെ കഥയാണെങ്കില്‍ കേരളത്തിലെ കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമപൗരന്റെ കഥയും ഈയിടെ പുറത്തറിഞ്ഞു. ഇതിനകം അന്‍പതാം വയസിലേക്കു കടക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ കാംപസില്‍നിന്നാണ് ഈ കഥ. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലും പാലക്കാട് ഗവ. വിക്ടോറിയ കോളജിലും പ്രിന്‍സിപ്പലായിരുന്നശേഷം ബംഗളൂരുവിലെ റീജനല്‍ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഡോ. എം. മുഹമ്മദ് ഗനി.


ആ പ്രഫസര്‍ വ്യക്തിത്വം അന്നത്തെ ധിഷണാശാലിയായ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മനസ്സില്‍ പതിഞ്ഞു. മുന്‍കൂട്ടി ഒരു സൂചനപോലും നല്‍കാതെ തിരുവനന്തപുരത്തെ മന്ത്രിവസതിയില്‍ ചായയ്ക്കു ക്ഷണിച്ച് വൈസ്ചാന്‍സലറാക്കാമെന്ന ഓഫര്‍ വയ്ക്കുകയായിരുന്നുവെന്നു ഗനി സാര്‍ സി.എച്ച് സ്മരണികയില്‍ കുറിച്ചിട്ടുണ്ട്.


500 ഏക്കര്‍ വരുന്ന തേഞ്ഞിപ്പലത്തെ സര്‍വകലാശാലയില്‍ മുന്നൂറില്‍പരം കോളജുകളുടെ ചുമതലക്കാരനായിരുന്ന ആ വ്യക്തിപ്രഭാവത്തെപ്പറ്റി ഈയിടെ ഒരു ലേഖനത്തില്‍ ഡോ. എം.എന്‍. കാരശേരി വിലയിരുത്തിയത് ഇങ്ങനെയാണ്:


''ഭക്തനായ ഗനി സാര്‍ റമദാന്‍ മുഴുവന്‍ നോമ്പ് നോറ്റിരുന്നു. ഭാര്യ മരിച്ചത് ഒരു വ്യാഴാഴ്ച ആയതിനാല്‍ എല്ലാ വ്യാഴാഴ്ചയും വി.സിക്കു നോമ്പായിരുന്നു എന്നും കേട്ടിട്ടുണ്ട്.


ഇതൊന്നും പുറമെ അറിയില്ല. സര്‍വകലാശാലയുടെ ഏതു പരിപാടിക്കും അദ്ദേഹം പോകും. ഊണിനും ചായക്കും ഒക്കെ കൂടെ ഇരിക്കും. തന്റെ പാത്രത്തിലേയ്ക്ക് ആരെങ്കിലും എന്തെങ്കിലും വിളമ്പാന്‍ ശ്രമിക്കുമ്പോള്‍ സൗമ്യമായി തടയും. പതുക്കെപ്പറയും, 'താങ്ക്‌യു.'


അപ്പോള്‍ മാത്രമേ അടുത്തിരിക്കുന്നയാള്‍ അദ്ദേഹം നോമ്പുകാരനാണെന്ന് അറിയുകയുള്ളൂ. തന്റെ വ്രതദീക്ഷ മറ്റാര്‍ക്കും ഒരു അസൗകര്യവും ഉണ്ടാക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.


പാന്റ്‌സും കോട്ടുമിട്ട് ടൈ കെട്ടി യൂറോപ്യന്‍ ജെന്റില്‍മാനായി എന്നും പുറത്തിറങ്ങുന്ന വി.സി വെള്ളിയാഴ്ച വെളുത്ത പൈജാമയും ജുബ്ബയും ധരിച്ചാണു വരിക. ബാങ്ക് കൊടുത്തയുടന്‍ കോഹിനൂര്‍ പള്ളിയിലേയ്ക്കു പോകാന്‍ തയാറാകും. എന്നാല്‍, യൂനിവേഴ്‌സിറ്റി അക്കൗണ്ടില്‍ ഗനിയുടെ പേരില്‍ രണ്ടു രൂപ അടച്ചതിന്റെ രസീത് ഡ്രൈവര്‍ മേശപ്പുറത്തു കൊണ്ടുവച്ചാല്‍ മാത്രമേ കസേരയില്‍നിന്ന് എഴുന്നേല്‍ക്കൂ. സ്വന്തം ആവശ്യത്തിനു സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുമ്പോള്‍ പെട്രോള്‍ ചെലവ് സ്വന്തം പോക്കറ്റില്‍നിന്നെടുക്കണമെന്നതില്‍ വിട്ടുവീഴ്ച കാട്ടിയിരുന്നില്ല.


വിശുദ്ധറമദാന്‍ നമുക്കു മുന്നിലെത്തിക്കുന്നത് ഇത്തരം പുണ്യങ്ങള്‍ കൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago