മരണാനന്തര കര്‍മങ്ങള്‍ വ്യക്തിയുടെ വിശ്വാസപ്രകാരം നടത്താന്‍ നിയമനിര്‍മാണത്തിന് ഹരജി
കൊച്ചി: മരണാനന്തര കര്‍മങ്ങള്‍ വ്യക്തിയുടെ വിശ്വാസപ്രകാരം നടത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസാണ് അഡ്വ.പി.ഇ സജല്‍ മുഖേന ഹരജി നല്‍കിയത്. ഭണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്കനുസരിച്ച് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും മരണാനന്തര കര്‍മങ്ങള്‍ ഏത് രീതിയല്‍ വേണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം വ്യക്തിക്ക് തന്നെയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കൊടുങ്ങല്ലൂരില്‍ മരണപ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ വിശ്വാസത്തിന് വിരുദ്ധമായാണ് നടത്തിയത്. ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹരജിയില്‍ പറയുന്നു. വ്യക്തി സ്വമേധയാ മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അയാളുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഇല്ലാതാവുന്നില്ല.
അത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ നിലവില്‍ സംസ്ഥാനത്ത് നിയമത്തിലധിഷ്ഠിതമായ സംവിധാനമില്ലെന്നും ഹരജിയില്‍ പറയുന്നു. നിയമ നിര്‍മാണത്തിലൂടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."