സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്കെതിരേ ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പ്രചാരണം
ന്യൂഡല്‍ഹി: കന്നുകാലിക്കടത്തിന്റെയും മാട്ടിറച്ചിയുടെയും പേരില്‍ സംഘ്പരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ജെ.എന്‍.യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രചാരണം.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ചാണ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. ജനക്കൂട്ടം നിയമം കൈയ്യിലെടുക്കുന്ന രീതി രാജ്യത്ത് വ്യാപകമായിരിക്കുകയാണെന്നും ക്രമസമാധാനനില തകര്‍ക്കുന്ന വിധം അതു വളര്‍ന്നുവെന്നും വിദ്യാര്‍ഥിയൂനിയന്‍ നേതാവ് ഷെഹ്ല റാഷിദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണ്. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല. ജാര്‍ഖണ്ഡിലെ ജേവാറിലും അല്‍വാറിലും കൊല്ലപ്പെട്ടത് ഹിന്ദുക്കളായ ക്ഷീരകര്‍ഷകരാണ്. യുക്തിയ്ക്കു നിരക്കാത്ത കാരണങ്ങള്‍ പറഞ്ഞാണ് ആക്രമണങ്ങള്‍ ഉണ്ടാക്കുന്നത്. ചെറിയ കാര്യങ്ങളുടെ പേരില്‍ നിരവധി പേര് അക്രമത്തിനിരയായി. ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരാളെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി. ജാര്‍ഖണ്ഡില്‍ മുസ്ലിംകളായ കന്നുകാലി കച്ചടവക്കാര്‍ തുടര്‍ച്ചയായി അക്രമത്തിനിരയായെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഓള് ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന് (എ.എസ്.എ) ആണ് രാജ്യവ്യാപകമായ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.
പ്രചരണോദ്ഘാടനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മെവാനി, തെഹ്സീന്‍ പൂനാവാല, കനയ്യ കുമാര്‍, ബോളിവുഡ് നടി സ്വരഭാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."