മിനിമം കൂലി ഏകീകരണം യാഥാര്‍ഥ്യത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും കൂലി ഏകീകരണമെന്നത് യാഥാര്‍ഥ്യത്തിലേക്ക്. പ്രതിമാസം 18,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മിനിമം കൂലി ഏകീകരണമെന്നതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് നേരത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം തീരുമാനം നടപ്പാക്കും.
നേരത്തെ തന്നെ മിനിമം കൂലി ഏകീകരണത്തിന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അംഗീകാരം നല്‍കിയിരുന്നു. ഇക്കാര്യം യാഥാര്‍ഥ്യമാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം ശ്രമംതുടങ്ങുകയും മന്ത്രിസഭയ്ക്കു മുന്‍പാകെ കൊണ്ടുവരികയും ചെയ്തു. അടുത്തമാസമായിരിക്കും പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടക്കുക. ഈ സമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."