കണ്ണൂര്‍ വിമാനത്താവളം എയര്‍ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂള്‍ തയാര്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വിസിന്റെ ഷെഡ്യൂള്‍ എയര്‍ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കി. ദിവസവും നാലു സര്‍വിസുകളാണ് കണ്ണൂരില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് നടത്തുക. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ (ഡി.ജി.സി.എ)ന്റെ അനുമതിയോടെയാണ് ഷെഡ്യൂള്‍ പുറത്തിറക്കിയത്.
എന്നാല്‍ കണ്ണൂരില്‍നിന്നു സര്‍വിസ് നടത്തുന്ന സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ് എന്നിവ ഷെഡ്യൂള്‍ പുറത്തിറക്കിയിട്ടില്ല. കണ്ണൂരില്‍നിന്ന് അബൂദബി, മസ്കത്ത്, റിയാദ്, ദോഹ, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ രാജ്യാന്തര സര്‍വിസ്.
ഞായറാഴ്ചകളില്‍ രാവിലെ 11ന് അബൂദബിയിലേക്കു പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം ഉച്ചക്ക് 1.30ന് അവിടെ എത്തിച്ചേരും. അബൂദബി സമയം ഉച്ചക്കു 2.30ന് പുറപ്പെട്ട് രാത്രി എട്ടിന് കണ്ണൂരില്‍ എത്തിച്ചേരും. രാത്രി 9.05ന് പുറപ്പെട്ട് രാത്രി 11.30ന് റിയാദില്‍ എത്തുന്ന ഷെഡ്യൂളും എയര്‍ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിട്ടുണ്ട്. റിയാദ് സമയം പുലര്‍ച്ചെ 12.30ന് പുറപ്പെട്ട് രാവിലെ എട്ടിന് കണ്ണൂരില്‍ എത്തും.
രാത്രി ഏഴിന് പുറപ്പെടുന്ന ഷാര്‍ജ വിമാനം രാത്രി 12.10ന് അവിടെയെത്തും. തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 1.10ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട് 3.40ന് കണ്ണൂരിലെത്തും. തിങ്കളാഴ്ചകളില്‍ രാത്രി 8.20ന് കണ്ണൂരില്‍നിന്നു പുറപ്പെടുന്ന ദോഹ വിമാനം പ്രാദേശിക സമയം പത്തിന് എത്തും. തിരികെ അന്നുരാത്രി 11ന് പുറപ്പെട്ട് പുലര്‍ച്ചെ 5.45ന് ഇവിടെയെത്തും. ചൊവ്വാഴ്ചകളില്‍ രാവിലെ ഒന്‍പതിന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 11.30ന് അബൂദബിയില്‍ എത്തും. തിരിച്ച് അവിടെനിന്ന് 12.30ന് പുറപ്പെട്ട് വൈകിട്ട് ആറിന് കണ്ണൂരില്‍ എത്തും.
തിങ്കളാഴ്ചകളില്‍ രാവിലെ ഒന്‍പതിന് പുറപ്പെട്ട് 11.15ന് മസ്കത്തില് എത്തിച്ചേരുന്ന വിമാനം പ്രാദേശിക സമയം 12.15ന് പുറപ്പെട്ട് വൈകിട്ട് 5.30ന് കണ്ണൂരിലെത്തും. വ്യാഴാഴ്ചകളില്‍ രാത്രി 11.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 5.50ന് ദുബൈയില്‍ എത്തും. തിരികെ വെള്ളിയാഴ്ചകളില്‍ രാവിലെ 8.25ന് പുറപ്പെട്ട് 11.05ന് കണ്ണൂരില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."