HOME
DETAILS
MAL
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ടാക്സികാര്‍ റോഡിലിറങ്ങി
backup
June 06 2017 | 01:06 AM
ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടാക്സി കാര്‍ ഇന്നലെ ഹൈദരാബാദില്‍ റോഡിലിറങ്ങി. ലോക പരിസ്ഥിതി ദിനത്തിലാണ് ഇത്തരം അഞ്ച് കാറുകള്‍ യാദൃച്ഛികമായി റോഡിലെത്തിയതെന്നതും ശ്രദ്ധേയമായി.
പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് കാര്‍ പുറത്തിറക്കിയത്. സിറ്റി മേയര്‍ ബി. രാമമോഹന്‍ കാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ധനസഹായത്തോടെയാണ് ഇലക്ട്രിക് ടാക്സി കാറുകള്‍ റോഡിലിറങ്ങിയത്. 90 മുതല്‍ 100 കി.മീറ്റര്‍ ഓടിക്കഴിഞ്ഞാല് കാറിന്റെ ബാറ്ററി റീ ചാര്‍ജ് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."