HOME
DETAILS
MAL
കെ.പി.എ.സി ലളിതയെ പുറത്താക്കണം: എ.ഐ.വൈ.എഫ്
backup
October 16 2018 | 19:10 PM
തിരുവനന്തപുരം: സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിക്കുന്ന കെ.പി.എ.സി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് എ.ഐ.വൈ.എഫ്.കലാരംഗത്തെ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിക്കാനും നിലപാട് കൈക്കൊള്ളാനും ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്വരഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ല.
എ.എം.എം.എയില്‍ നിന്ന് രാജിവച്ച നടിമാര്‍ മാപ്പുപറയണമെന്ന കെ.പി.എ.സി ലളിതയുടെ ആവശ്യം പരിഹാസ്യമാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."