വിഘടനവാദി നേതാക്കള്‍ വീട്ടുതടങ്കലില്‍
ശ്രീനഗര്‍: ജമ്മുകശ്മിരില് വിഘടനവാദി നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് സയിദ് അലി ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. പലരും വീട്ടുതടങ്കലിലാണെന്ന് പൊലിസ് അറിയിച്ചു.
ഹുര്‍റിയത്ത് ചെയര്മാന് സയിദ് അലി ഷാ ഗീലാനിയുടെ വസതിയില്‍ വിഘടന വാദി നേതാക്കള്‍ യോഗം ചേരാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം വിഘടനവാദി നേതാക്കളിലാരേയും ഗീലാനിയുടെ വസതിയില്‍ പ്രവേശിക്കാന്‍ പൊലിസ് അനുവദിച്ചില്ലെന്ന് ഹുര്‍റിയത്ത് വക്താവ് പറഞ്ഞു.
ജമ്മു കശ്മിര് ലിബറേഷന്‍ ഫ്രണ്ട് ചെയര്മാന് മുഹമ്മദ് യാസിന് മാലിക്കിനെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊലിസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്താനില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിനായി ഫണ്ട് വരുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വിഘടനവാദി നേതാക്കളെ ചോദ്യം ചെയ്യുകയും ഇവരുടെ വസതികളില്‍ റെയ്ഡ് നടത്തിയതിലും പ്രതിഷേധിച്ചാണ് ഗീലാനിയുടെ വസതിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."