മുത്വലാഖ്: സ്വതന്ത്രചിന്തകര്‍ ആരുടെ അടിമകളാണ്
മുത്വലാഖിന്റെ പേരില്‍ കേരളത്തിലെ ആദ്യ മുസ്‌ലിം സ്ത്രീ മുക്കത്ത് താഡനങ്ങളേല്‍ക്കാതെ രക്ഷപ്പെട്ട വാര്‍ത്ത ഇന്നലെ നാം വായിച്ചു. മുത്വലാഖ് ചൊല്ലി ഭാര്യയെ കണ്ണീരിലാഴ്ത്താന്‍ തുനിഞ്ഞ വ്യക്തി അറസ്റ്റിലാവുകയും ചെയ്തു. മുത്വലാഖിനെതിരേ കോടതി കയറിയ ഇസ്‌റത് ജഹാന്‍ മോദിയുടെ കൈയില്‍ ഇന്നലെ കെട്ടിയ രാഖിക്ക് തങ്കത്തിളക്കം. എന്തൊരു വിരോധാഭാസമാണ് മഹത്തായ നിയമസംഹിതകളുടെ പിന്‍ബലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്!
കാര്യത്തിലേക്ക് വരാം, നിരോധിക്കപ്പെട്ട മുത്വലാഖിന്റെ രാഷ്ട്രീയ നിയാമകത്വം ഇവിടെ ചര്‍ച്ചചെയ്യുന്നില്ല, കോടതിയില്‍ അത് വിഷയമാവാനിരിക്കുകയാണല്ലോ. പക്ഷെ, മുത്വലാഖ് മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തലാണെന്ന മോദിയുടെ വര്‍ത്തമാനം തന്നെയാണല്ലോ ഇവിടെ പലരും പറയുന്നത്. അതിനാല്‍ ട്രിപ്പിള്‍ ത്വലാഖിന്റെ മറുയുക്തി ആലോചിക്കാതെ തരമില്ല .
മുത്വലാഖ് സ്ത്രീക്ക് വാസ്തവത്തില്‍ രക്ഷയാണ്. ഒരു പുരുഷന്‍ തന്റെ സ്ത്രീയോട് മൂന്ന് വിവാഹമോചനവചനം ഒറ്റമാത്രയില്‍ മൊഴിഞ്ഞാല്‍ ഇരുവരും സ്ഥായിയായി വേര്‍പ്പെടുന്നു എന്ന നിയമമാണ് മുത്വലാഖ്. ഇത് സ്വഹീഹ് ( ജൃമരശേരമയഹല) ആണെന്ന് പറയുന്നവര്‍ സ്ത്രീ വിരുദ്ധരല്ല, സ്ത്രീ പരിരക്ഷകരാണ് വാസ്തവത്തില്‍. മൂന്ന് ഘട്ടങ്ങളിലായുള്ള ത്വലാഖ് പോലെത്തന്നെ ഒറ്റയടിക്കുള്ള മുത്വലാഖ് കളിക്ക് പറഞ്ഞാലും കാര്യത്തില്‍ പറഞ്ഞാലും വിവാഹവേര്‍പ്പാട് സംഭവിക്കും എന്ന അവസ്ഥ ത്വലാഖ് കൊണ്ട് കളിക്കുന്ന പുരുഷനെ താക്കീത് ചെയ്യുകയും ശിക്ഷിക്കുകയുമാണ്. വിവാഹബന്ധത്തിന്റെ പവിത്രതയആര ും പൊരുളും ഉള്‍ക്കൊണ്ട കര്‍മശാസ്ത്ര മാനത്താല്‍ വായിച്ചാല്‍ അത് ബോധ്യമാവും. താന്‍ വിവാഹം ചെയ്ത സ്ത്രീയുമായി ചേര്‍ന്ന്‌പോവാന്‍ പറ്റുന്നില്ലെങ്കില്‍ സ്വാഭാവികമാര്‍ഗമായ ത്വലാഖ് ചൊല്ലി മോചനം നടത്താം. ഇത് സ്ത്രീയെ അവളുടെ രക്ഷിതാവിന് തിരിച്ചേല്‍പിക്കുന്ന സാമാന്യ പ്രക്രിയയാണ്.
ഇങ്ങനെ ചെയ്യാതെ മുന്‍കോപം നിമിത്തം ഒറ്റയടിക്ക് ഒരു പുരുഷന്‍ കാര്യംതീര്‍ത്താല്‍ ആ പുരുഷനെ നല്ലനടപ്പ് പഠിപ്പിക്കുകയാണ് വേണ്ടത്. സ്ത്രീയെ മോചനം പ്രഖ്യാപിച്ച് ഭര്‍ത്താവിന് അവളെ സ്പര്‍ശിക്കാന്‍ പോയിട്ട് കാണാന്‍ പോലും കിട്ടരുത്. ഈ ദ്രോഹം ചെയ്ത അവന്‍ നീറണം, വേദനിക്കണം, മുന്‍കോപവും എടുത്തുചാട്ടവും കൊണ്ട് പെണ്ണ് കെട്ടരുത് എന്ന് പഠിക്കണം. അതിന് മുത്വലാഖ് സംഭവിക്കണം. എന്നാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ അവന്‍ വേറെ പെണ്ണിനോട് ഈ ദ്രോഹം ചെയ്യില്ല എന്ന സാമാന്യ മനശാസ്ത്രം തിരിയാന്‍ പിഎച്ച്.ഡി ഒന്നും ആവശ്യമില്ല.
ദാമ്പത്യം ഒരു കലയാണ്. നിറവും മണവും നല്‍കിപ്പുലര്‍ത്തേണ്ട കല. ഇണങ്ങലും പിണങ്ങലും വീണ്ടും ഇണങ്ങലുമൊക്കെയുണ്ടാകാവുന്നതാണ് ജീവിതം. ഇസ്‌ലാമിക വിവാഹമോചനം ഇസ്‌ലാമിക വിവാഹവുമായി ബന്ധപ്പെട്ടതാണ്. ദാമ്പത്യേതര കലഹങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന ഘട്ടങ്ങളില്‍ ഉച്ചരിക്കുന്ന മാരക പദങ്ങള്‍ ദാമ്പത്യത്തില്‍ ഒരിക്കലും കടന്നുവരരുതെന്ന് മതത്തിന് കര്‍ശനശാഠ്യമുണ്ട്. ഗൃഹാന്തരീക്ഷം നരകതുല്യമാകാനും സന്താനങ്ങള്‍ക്ക് മനോവൈകല്യങ്ങള്‍ ബാധിക്കാനും ആത്യന്തികമായി അല്ലാഹുവിന്റെ അപ്രീതിക്ക് വിധേയനാവാനും അത് കാരണമാകും. ഈ ഒരു കാഴ്ചപ്പാടില്‍ ദൈവഭയമുള്ള ദമ്പതികള്‍ മുത്വലാഖിന്റെ നിയമസാധ്യത വാക്കുകളുടെ ഉപയോഗ വിഷയത്തില്‍ വലിയ ജാഗ്രതാബോധം ഉണര്‍ത്തുന്നു. പറഞ്ഞുപോയതിന്റെ പേരില്‍ ഖേദിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രതരായിരിക്കും. ഊരാക്കുടുക്കുണ്ടാക്കുന്ന ഉരിയാട്ടമാണ് മൂന്നും ഒന്നിച്ച് ചൊല്ലുന്ന മുത്വലാഖ് എന്നറിയുന്ന സത്യവിശ്വാസികളായ പുരുഷന്‍ ത്വലാഖിന്റെ വാചകങ്ങളില്‍നിന്ന് സ്വയം അകലം തീര്‍ത്ത് സംസാരിക്കും. അതായത്, മുത്വലാഖ് സാധുത എന്ന ഭീതി മുസ്‌ലിം ദമ്പതികള്‍ക്കിടയില്‍ സംവേദന സൂക്ഷ്മതയും ഫലത്തില്‍ സ്‌നേഹവും വര്‍ധിപ്പിക്കുകയാണ് ചെയ്യുക.
പക്ഷേ ഒരേ മുറിയില്‍ കാലാകാലം ജീവിക്കുന്നവര്‍ തമ്മില്‍ ഇങ്ങനെ വഴക്കും വക്കാണവും പതിവായാല്‍ അതാവും നരകം പിന്നെ. സ്ത്രീയെ അപേക്ഷിച്ച് പുരുഷന്‍ പൊതുവേ ക്ഷിപ്രകോപിയാണ്. അപ്പോള്‍ മുത്വലാഖ് ഭീതി ഒരു നിര്‍ണായകറോള്‍ നിര്‍വഹിക്കും. ഭര്‍ത്താവിന്റെ നാവിനെ നിയന്ത്രിക്കും. തോന്നിയത് വിളിച്ച് പറഞ്ഞാല്‍ അപകടമാണെന്ന ബോധ്യം വിവേകമുണര്‍ത്തും . അതായത് ഠൃശുുഹല റശ്‌ലൃലെ ശി ശെിഴഹല ശെേേശശിഴ ശ െമി മരരശറലിമേഹ ുൃീില ്വീില എന്നതാണ് ശരി, അപകടസാധ്യതാമേഖല. മുത്വലാഖ് നിയമം ബാധകമാവുന്നത് ഇസ്‌ലാമിക നിയമവും ചിട്ടയും ബാധകമായവര്‍ക്കാണ്. അല്ലാത്തവര്‍ക്ക് അവരുടെ ഇഷ്ടത്തിന് പോകാവുന്നതാണ്. അതിന് ഇസ്‌ലാമിന്റെ മതസംഹിതകള്‍ പൊളിക്കണമെന്ന ധാര്‍ഷ്ട്യം എന്തിനാണ്.
യഥാര്‍ഥ ദുരുപയോഗം മുത്വലാഖ് നിരോധന നിയമമാണ്, തീര്‍ച്ച. മുത്വലാഖ് കൊണ്ടുണ്ടാവുമെന്ന് പറയപ്പെടുന്ന എല്ലാ ദുരിതസാധ്യതയും മുത്വലാഖല്ലാതെ ഉള്ള ത്വലാഖ് കൊണ്ടും ഉണ്ടാവും, ഉണ്ടാക്കാം. മുത്വലാഖ് നിരോധിച്ചത് കൊണ്ട് പെണ്ണിന് കിട്ടാന്‍ സാധ്യതയുള്ള അധിക സുരക്ഷിതത്വം എന്താണ്? ദുരുപയോഗസാധ്യത മൂന്നിനും ഒന്നിനും എല്ലാറ്റിനുമുണ്ടല്ലോ. ദുരുപയോഗ സാധ്യത നിരോധന ന്യായമാവാന്‍ തുടങ്ങിയാല്‍ നിരോധിക്കപ്പെടാതെ എന്തുണ്ടാവും ബാക്കി ? ഇന്റര്‍നെറ്റ്, വൈദ്യതി, കംപ്യൂട്ടര്‍ മുതല്‍ മൊട്ടുസൂചി വരെ ദ്വിതലമുള്ളവയാണ്. മനുഷ്യന് പിന്നെന്തിനാണ് വിവേചനശക്തി !
ഒരാള്‍ ട്രാഫിക്ക് റൂള്‍ തെറ്റിച്ചാല്‍ ഡ്രൈവിങ് നിരോധിക്കുകയല്ല വേണ്ടത്, അവന്റെ ലൈസന്‍സ് റദ്ദ് ചെയ്യുകയോ ഫൈന്‍ ചുമത്തുകയോ ആണ്. കളയേതാണെന്നും ഔഷധമേതാണെന്നും തിരിയണമെങ്കില്‍ ചുരുങ്ങിയത് കാടെന്താണെന്നെങ്കിലും പഠിക്കണം. അതായത്, മോദി മുത്വലാഖ് നിരോധിച്ചത് മുത്വലാഖ് നിരോധിക്കാനല്ല, ത്വലാഖ് തന്നെ നിരോധിക്കാനാണ്. പിന്നെ വ്യക്തി
നിയമം മൊത്തവും. ശിവജിയുടെ ഭക്തന് ഫതാവാ ആലംഗീരിയോട് കലിപ്പുണ്ടാവുമെന്നത് ആര്‍ക്കാണറിയാത്തത്!
വിവാഹമോചന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതുബോധത്തെ മുസ്‌ലിം വ്യക്തി നിയമത്തിനെതിരേ തിരിക്കാന്‍ തീയില്ലാതെ തിളയ്ക്കുന്ന സ്വതന്ത്രചിന്തകര്‍ എന്ന ഇസ്‌ലാം വിമര്‍ശകരുടെ കപടധാര്‍മികതയും വിഷയമാണിവിടെ. അടിസ്ഥാനപരമായി രണ്ട് പ്രശ്‌നങ്ങളാണ് ഇവിടെ ഉദിക്കുന്നത്. ഒന്നാമതായി അവര്‍ കല്‍പിച്ച്കൂട്ടി ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയും പിന്നീട് ഒരു മതസമൂഹത്തിന്റെ അഭ്യന്തര വിഷയത്തില്‍ പ്രാമാണികമായി ഇടപെടാനുള്ള അവരുടെ ആധികാരികതയുമാണവ. തങ്ങളുടെ ശരി സ്ഥാപിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന രേഖകളുടെ സ്രോതസുകളെ മറുവശത്ത് അവര്‍ മൊത്തത്തില്‍ നിരാകരിക്കുന്നവരാണ്താനും.
മുത്വലാഖ് പുരുഷാധിപത്യത്തിന്റെ നഗ്‌നമായ ചിന്നം വിളിയാണെന്നും പൗരോഹിത്യ സൃഷ്ടിയാണെന്നും പറയുമ്പോള്‍ ലോകത്തുള്ള ഇസ്‌ലാമല്ലാത്ത സകല മത, മതേതര, നിരീശ്വര പ്രത്യയ ശാസ്ത്രങ്ങളിലും നടക്കുന്ന വിവാഹമോചനങ്ങള്‍ ദമ്പതികള്‍ നേരിട്ടോ അല്ലാതെയോ കൈമാറുന്ന ഒരു വാക്യത്തിന്റെയോ എഴുതി തയാറാക്കിയ കുറിപ്പിന്റെയോ അടിസ്ഥാനത്തില്‍ തന്നെയാണ് എന്നത് മനഃപൂര്‍വം മറക്കുകയാണ്.
നിയമ പീഠത്തിലെ മുന്‍നടപടികളെന്ന വഴിപാടിന് ശേഷം ഒരൊപ്പില്‍ പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യവും എണ്ണം പറഞ്ഞ സന്താനങ്ങളുമുള്ള ദാമ്പത്യം ഇല്ലാതാകുന്നു. ഒരു കുറിവരയില്‍ കോടതിയില്‍ ദാമ്പത്യം തീരുന്നതും ഒറ്റവാചകത്തില്‍ ലോകമാസകലം ദാമ്പത്യം വേര്‍പ്പെടുത്തുന്നതും സ്വാഭാവികമാണെന്ന് അംഗീകരിക്കുന്ന ബുദ്ധിയില്‍, ഒറ്റവാചകത്തില്‍ കാര്യം തീര്‍ക്കാതെ മാസങ്ങളുടെ ഇടവേളയും വീണ്ടുവിചാര സൗകര്യവും ലഭിക്കും വിധം മൂന്ന് ഘട്ടങ്ങളുള്ള മുസ്‌ലിംവിവാഹമോചനം മാത്രം ശരികേടാകുന്നത് എങ്ങനെ? നാളിത് വരെയുള്ള വിവാഹമോചന കേസുകളില്‍ മുത്വലാഖ് വേണമെന്ന് കോടതികളില്‍ ആവശ്യപ്പെടുന്നതിലധികവും സ്ത്രീകളാണ് പുരുഷന്മാരല്ല. പുരുഷനെ കാലാകാലത്തേക്കും ഒഴിവാക്കാനുള്ള, തിരിച്ചെടുക്കാനുള്ള പഴുത് അടക്കുന്ന സംവിധാനം ആയാണ് സ്ത്രീപക്ഷ വക്കീലുമാര്‍ ഇത് ഉപയോഗിക്കുന്നത്. മുത്വലാഖ് സ്ത്രീക്കാണ് പരിരക്ഷയെന്ന് ചുരുക്കം.
വിവാഹമോചനം ഏത് മതത്തിലാണില്ലാത്തത്. ബ്രാഹ്മണ്യതീവ്രതയുടെ ബൈബിളായ മനുസ്മൃതി 981പറയുന്നത് ഇങ്ങനെയാണ്: മച്ചിയായ ഭാര്യയെ എട്ടുവര്‍ഷം കഴിഞ്ഞും ചാപ്പിള്ള പ്രസവിക്കുന്നവളെ ദശവത്സരശേഷവും പെണ്‍കുഞ്ഞിനെ മാത്രം പ്രസവിക്കുന്നവളെ പതിനൊന്ന് വര്‍ഷം കഴിഞ്ഞും തര്‍ക്കുത്തരക്കാരിയെ തല്‍ക്ഷണവും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം; ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയെ മനുസ്മൃതി അവതരിപ്പിക്കുന്നത് ഇതിനേക്കാള്‍ മാരകമായാണ്.' ഭര്‍ത്താവ് മരണപ്പെട്ട ശേഷം അവള്‍ കിഴങ്ങ്, ഫലം മുതലായ ആഹാരങ്ങള്‍ മാത്രം കഴിച്ച് ദേഹത്തെ ശോഷിപ്പിക്കണം. കാമാര്‍ത്തിയോടെ മറ്റൊരു പുരുഷന്റെ പേര് ഉച്ചരിക്കരുത്. ഭര്‍ത്താവ് മരിച്ചാല്‍ മധുപാനം വെടിഞ്ഞ് ധ്യാനനിരതയായി പതിവ്രതയായി ഇരിക്കേണ്ടതാവുന്നു അവള്‍ '
പുരാതനകൃതികളെ അടിസ്ഥാനപ്പെടുത്തി ഇന്ന് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന വാദം ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ശരിയല്ല. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങളില്‍ ഏകസിവില്‍ കോഡിന് വേണ്ടി കോടതിയില്‍ സത്യവാങ്മൂലവും നിയമകമ്മിഷന്റെ ചോദ്യാവലികളും തയാറാക്കിയ കേന്ദ്രഭരണകൂടം ദേശീയത, ദേശീയപ്രതീകങ്ങള്‍, ദേശീയ ആഘോഷങ്ങള്‍ തുടങ്ങിയവയെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ മനുസ്മൃതിയെ ഉദ്ധരിക്കുന്നവരും ഉച്ചരിക്കുന്നവരുമാണ്. ഇയ്യിടെ മുംബൈയില്‍ സമാപിച്ച കേന്ദ്രശാസ്ത്രപരിഷത്തിന്റെ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രബന്ധാവതരണങ്ങളില്‍ വേദങ്ങളിലെ പരാമര്‍ഷങ്ങള്‍ സൂചിപ്പിച്ചു ഐതിഹ്യങ്ങളെ പോലും ശാസ്ത്രീയമാക്കാന്‍ ശ്രമം നടന്നിരുന്നത് വലിയ വിവാദമായിരുന്നു. സംഘ്പരിവാറിനെ എതിര്‍ക്കുന്ന ബുദ്ധിജീവികളും മുസ്‌ലിം വിമര്‍ശനത്തിന്റെ കാര്യത്തില്‍ മുക്കൂട്ട് മുന്നണിയുണ്ടാക്കുന്ന ചിത്രമാണ് ഒടുവില്‍ കണ്ടത്.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രമെന്നപേരില്‍ കടന്നുവന്ന കമ്മ്യൂണിസം ഇതേക്കുറിച്ച് പറയുന്നതും ഒട്ടും വിഭിന്നമല്ല. മാര്‍കസിസ്റ്റ് ആചാര്യന്മാര്‍ തന്നെ സംസാരിക്കട്ടെ.'ഒരു സ്ത്രീയോടുള്ള വ്യക്തിപരമായ ലൈംഗിക ദാഹം ഒരു പുരുഷന് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല; സ്‌നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞുപോയെന്നോ ബോധ്യപ്പെട്ടാലുടന്‍ വിവാഹമോചനം നടത്തുകയാണ് വേണ്ടത്.' (മാര്‍ക്‌സ്, എംഗല്‍സ്. തിരഞ്ഞെടുത്ത കൃതികള്‍, മൂന്നാം വാള്യം; പുറം319).
ഇ.എം.എസ് ചിന്താവാരികയില്‍ എഴുതിയതും ഇതേപ്രകാരം. പരസ്പര ഇണക്കം നഷ്ടപ്പെട്ടാല്‍ നിരുപാധികം വിവാഹമോചനവും പുനര്‍ വിവാഹവും ആകാം എന്നും ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാനുള്ള വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ വയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു (ചിന്ത. നവംബര്‍ 25- 1983). കമ്മ്യൂണിസ്റ്റ് താത്വിക വിശദീകരണങ്ങളിലെല്ലാം സ്ത്രീ ഉപഭോഗവസ്തുവാണ്. ഇതേ ഇ.എം.എസും പരിവാരങ്ങളും മുസ്‌ലിം വ്യക്തി നിയമം ഭേദഗതി ചെയ്യണമെന്നതില്‍ അന്ധമായ സഖ്യവുമായിരുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ പേരുകളേ മാറുന്നുള്ളൂ, വേരുകള്‍ക്ക് മാറ്റമേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."