ട്രെയിന്‍ ഇടിച്ചുവീഴ്ത്തിയിട്ടും പെണ്‍കുട്ടി രക്ഷപ്പെട്ടതിങ്ങനെ...
മുംബൈ: അത്യല്‍ഭുതമായിരുന്നു കഴിഞ്ഞ മാസം 13ന് കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചത്. തീവണ്ടി ഇടിച്ചിട്ടിട്ടും കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ട 19 കാരിയുടെ ദൃശ്യം യാത്രക്കാരില്‍ ഇപ്പോഴും അല്‍ഭുതമായി അവശേഷിക്കുകയാണ്.
തീവണ്ടി ഇടിച്ചിടുന്നതും പിന്നീട് കുട്ടിയെ പരുക്കേല്‍ക്കാതെ പാളത്തില്‍ നിന്ന് പുറത്തെടുത്തതുമെല്ലാം സ്റ്റേഷനില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.
കുര്‍ളയില്‍ ഒരു സുഹൃത്തിനെ കാണുന്നതിനായാണ് 19 കാരിയായ പ്രതീക്ഷ നടേക്കര്‍ എത്തിയത്. ഏഴാം നമ്പര്‍ പ്ലാറ്റ് ഫോമിലെ പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് ട്രെയിന്‍ വന്നത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടയില്‍ ട്രെയിന്‍ വരുന്നത് കുട്ടി ശ്രദ്ധിച്ചിരുന്നില്ല. ട്രെയിന്‍ വരുന്നതും കുട്ടി റെയില്‍ പാളത്തിലൂടെ പോകുന്നതും കണ്ട പ്ലാറ്റ് ഫോമിലുള്ളവര്‍ രക്തം ഉറച്ചുപോകുന്ന കാഴ്ചയില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു.
ട്രെയിന്‍ അടുത്തെത്തിയപ്പോഴാണ് കുട്ടി അപകടം തിരിച്ചറിഞ്ഞത്. പാളം മുറിച്ചു കടക്കാന്‍ കഴിയുന്നതിനുമുന്‍പ് തീവണ്ടി ഇടിച്ചിട്ടിരുന്നു. ഒരു ബോഗി കടന്നുപോയശേഷം എന്‍ജിന്‍ ഡ്രൈവര്‍ തീവണ്ടി നിര്‍ത്തി. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകരെത്തി പുറത്തെടുത്തപ്പോള്‍ ഇടതുകണ്ണിന് താഴെ നിസാര പരുക്കേറ്റതൊഴികെ മറ്റൊന്നും സംഭവിച്ചിരുന്നില്ല. പാളത്തിനിടയില്‍ വീണതാണ് കുട്ടിക്ക് രക്ഷയായതെന്ന് റെയില്‍വേ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."