HOME
DETAILS
MAL
മുത്വലാഖ്: പുതിയ നിക്കാഹ് നിയമങ്ങളടങ്ങിയ സത്യവാങ്മൂലം സുപ്രിം കോടതിയില്‍
backup
June 06 2017 | 01:06 AM
ന്യൂഡല്‍ഹി: മുത്വലാഖ് കേസ് വിധിപറയാനായി മാറ്റിവച്ചിരിക്കെ, പുതിയ മുസ്്ലിം വിവാഹ നിയമമടങ്ങിയ സത്യവാങ്മൂലം കേസിലെ ഹരജിക്കാരിലൊരാളായ മജ്ലിസ് മഞ്ച് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. മുത്വലാഖും പെട്ടെന്നുള്ള മൊഴിചൊല്ലലും സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ശുപാര്‍ശചെയ്യുന്ന സത്യവാങ്മൂലത്തില്‍ ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള സംവിധാനവും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
മുത്വലാഖ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാബെഞ്ച് മുന്‍പാകെയാണ് മജ്ലിസ് മഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്. നേരത്തെ ആറുദിവസം നീണ്ടുനിന്ന വാദത്തിനുശേഷം കേസ് ഈ മാസം 18ന് വിധിപറയാനായി മാറ്റിയിരിക്കുകയാണ്. അഭിഭാഷകയായ ഫാല്‍വിയ ആഗ്നെസ് മുഖേനയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."