ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും
പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷനും പിന്‍വലിച്ചു
ചേര്‍ത്തല: ദുരിതാശ്വാസ ക്യാംപിലെ പണപ്പിരിവിന്റെ പേരില്‍ ചേര്‍ത്തലയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെതിരേയെടുത്ത കേസ് പൊലിസ് പിന്‍വലിക്കും.
ദുരിതാശ്വാസ ക്യാംപില്‍ പണംപിരിക്കുന്നതായുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ത്തുങ്കല്‍ പൊലിസ് വഞ്ചനാകുറ്റം ചുമത്തി ഓമനക്കുട്ടനെതിരേ കേസെടുത്തത്. എന്നാല്‍, ഓമനക്കുട്ടന്‍ തെറ്റുകാരനല്ലെന്നും ക്യാംപിലെ ആവശ്യങ്ങള്‍ക്കായാണ് പണം സ്വരൂപിച്ചതെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു വാസുദേവന്‍ വ്യക്തമാക്കി. ഓമനക്കുട്ടനെതിരേ ആദ്യം നിലപാടെടുത്ത മന്ത്രി ജി. സുധാകരനും പാര്‍ട്ടി നേതാവിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. മന്ത്രിമാരായ ടി.എം തോമസ് ഐസക്ക്, പി.തിലോത്തമന്‍ എന്നിവര്‍ ക്യാംപിലെത്തി ഓമനക്കുട്ടനെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇതിനുപിന്നാലെയാണ് ഓമനക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."