ഇടുക്കിയിലും വയനാട്ടിലും മഴയുടെ അളവില്‍ ഗണ്യമായ കുറവ്
തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോഴും ഇടുക്കി, വയനാട് ജില്ലകളില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവ്.
ഇടുക്കിയില്‍ 20ഉം വയനാട്ടില്‍ 15 ശതമാനവും മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ 2037.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 1622.9 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.
വയനാട്ടില്‍ 2096.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് 1774.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കുറവിന്റെ കാര്യത്തില്‍ പത്തനംതിട്ട ജില്ലയാണ് മൂന്നാംസ്ഥാനത്ത്. ഇവിടെ ലഭിക്കേണ്ട മഴയില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് ഒന്‍പതും തൃശൂരില്‍ ഏഴും ആലപ്പുഴയില്‍ അഞ്ചും ശതമാനം വീതം മഴ കുറയുകയുണ്ടായി. എന്നാല്‍, സംസ്ഥാനത്താകെ ശരാശരി മഴ ലഭിച്ചു.
പ്രതീക്ഷിച്ചതിലും 23 ശതമാനം അധികം മഴ ലഭിച്ച പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. കോഴിക്കോട് 22ഉം ലക്ഷദീപില്‍ 17 ശതമാനവും അധിക മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."