ടൈക്കോണ്‍ കേരള: ഒരുക്കങ്ങള്‍ തുടങ്ങി
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ 'ടൈക്കോണ്‍ കേരള 2018' നവംബര്‍ 16,17 തിയതികളിലായി ലേ മെരിഡിയന്‍ കണ്വന്ഷന് സെന്ററില്‍ നടക്കും.
കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്പ്രണേഴ്സി(ടൈ)ന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ പിന്തുണയും സമ്മേളനത്തിനുണ്ട്. ടൈ കേരള ഒരുക്കുന്ന ഏഴാമത് സമ്മേളനമാണിത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാര്‍ പറഞ്ഞു. 'റീ ബില്‍ഡ് കേരള ലിവറേജിങ് എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എമര്‍ജിങ് ടെക്നോളജീസ് ' എന്നതാണ് ഏഴാമത് സമ്മേളനത്തിന്റെ പ്രമേയം.
സംരഭങ്ങള്‍ എളുപ്പം തുടങ്ങാന്‍ സഹായിക്കുന്ന കേരള സര്‍ക്കാരിന്റെ ഏകജാലക സംവിധാനമായ കെസ്വിഫ്റ്റിന്റെ തത്സമയ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.
സമ്മേളനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും പ്രെഫഷണലുകള്ക്കും വിദ്യാര്‍ഥികള്‍ക്കുമായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ംംം.ശേലരീിസലൃമഹമ.ീൃഴ, ഫോണ്‍: 9387522021 ഇ മെയില്‍: ശിളീ@ശേലസലൃമഹമ.ീൃഴ എന്നിവ വഴി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാം. ടൈ കേരള പ്രസിഡന്റ് എം.എസ്.എ.കുമാര്‍, വൈസ് പ്രസിഡന്റ് അജിത്ത് മൂപ്പന്, മുന്‍ പ്രസിഡന്റുമാരായ രാജേഷ് നായര്‍, എസ്.ആര്. നായര്‍, ശിവദാസ് .ബി മേനോന് ചാര്‍ട്ടര്‍ മെമ്പര്‍ റോഷന് കൈനടി, എക്സിക്യൂട്ടീവ് ഡയരക്ടര്‍ വിങ് കമാന്‍ഡര്‍(റിട്ട) കെ. ചന്ദ്രശേഖര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."