ടി ബ്രാഞ്ചില്‍നിന്ന് രേഖകള്‍ നല്‍കണം: വിവരാവകാശ കമ്മിഷന്
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചില്‍നിന്ന് വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ വിന്‍സന്റ് എം. പോള്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് നല്കിയ നിര്‍ദേശത്തിലുണ്ട്.
തെറ്റായ കാരണംപറഞ്ഞ് അപേക്ഷകള്‍ നിരസിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. പത്തു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറണമെന്നും ഉത്തരവിലുണ്ട്.
ടി ബ്രാഞ്ചില്‍നിന്ന് വിവരങ്ങള്‍ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലിസ് അസോസിയേഷനാണ് കമ്മിഷനെ സമീപിച്ചത്. വിവരങ്ങള്‍ നല്‍കാത്ത ടി ബ്രാഞ്ച് സൂപ്രണ്ട് കുമാരി ബീനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും സെന്‍കുമാറിനോട് കമ്മിഷന് നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമടക്കമുള്ള രേഖകള്‍ നല്‍കിയില്ലെന്ന പരാതിയിലാണ് കമ്മിഷണറുടെ ഇടപെടല്‍. അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ രേഖകള്‍ നല്‍കാനാവില്ലെന്നാണ് ടി ബ്രാഞ്ച് സൂപ്രണ്ട് അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."