HOME
DETAILS
MAL
മോദി മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നു: യൂത്ത് ലീഗ്
backup
June 06 2017 | 02:06 AM
ന്യൂഡല്‍ഹി: മോദി മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ്. എന്‍.ഡി.ടി.വി സ്ഥാപകന്‍ പ്രണോയ് റോയിയുടെ വീട്ടില്‍ നടന്ന സി.ബി.ഐ റെയ്ഡ് മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ഭരണകൂട ശ്രമത്തിന്റെ ഭാഗമാണ്. തങ്ങളുടെ സ്തുതിപാഠകരായ മാധ്യമങ്ങള്‍ മാത്രം മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ധീരമായി നിലയുറപ്പിക്കുന്ന മാധ്യമങ്ങളെ അന്വേഷണ ഏജന്‍സികളെക്കൊണ്ട് വേട്ടയാടുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ ഉപയോഗിക്കുന്നത് അപലപനീയമാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള എല്ലാ പോരാട്ടങ്ങളെയും യൂത്ത് ലീഗ് പിന്തുണക്കും. മാധ്യമങ്ങള്‍ക്ക് ജനകീയ സംരക്ഷണം നല്‍കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."