HOME
DETAILS
MAL
ലോണ്‍ അനുവദിക്കാന്‍ വഴങ്ങണമെന്ന് പറഞ്ഞ മാനേജര്‍ക്ക് യുവതിയുടെ മര്‍ദനം
backup
October 16 2018 | 19:10 PM
ബംഗളൂരു: ലോണ്‍ അനുവദിക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞ ബാങ്ക് മാനേജര്‍ക്ക് യുവതിയുടെ മര്‍ദനം. കര്‍ണാടകയിലെ ദേവനഗരയിലാണ് സംഭവം.
ജില്ലയിലെ ദേവന് ഹൗസിങ് ഫിനാന്‍സിന്റെ ശാഖയില്‍ രണ്ട് ലക്ഷം രൂപ വായ്പാ ആവശ്യത്തിനാണ് യുവതി എത്തിയത്. മാനേജര്‍ ദേവയ്യ വായ്പ നല്‍കാമെന്ന് ഉറപ്പു നല്കി. യുവതിയുടെ ദരിദ്രാവസ്ഥ കണ്ടാണ് ലോണ്‍ അനുവദിക്കുന്നതെന്ന് പറഞ്ഞ മാനേജര്‍ പക്ഷെ അവര്‍ക്ക് മുന്നില്‍വച്ച ആവശ്യം തനിക്ക് വഴങ്ങണമെന്നായിരുന്നു. ഇത് കേട്ടതോടെ ദേവയ്യയെ അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് വലിച്ചിറക്കി യുവതി റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു.
സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ മാനേജര്‍ക്കെതിരേ കടുത്ത പ്രതിഷേധവും തുടങ്ങി. ഇതിനിടയില്‍ പൊലിസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."