കരുണയുടെ കരസ്പര്‍ശമായി വിഖായ പ്രവര്‍ത്തകര്‍
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: പ്രളയം വിതച്ച ഭൂമിയില്‍ കരുണയുടെ കരസ്പര്‍ശമായി വിഖായയുടെ സന്നദ്ധ സേവനം. നാടിനെ നടുക്കിയ പ്രളയദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു പത്തുദിവസത്തോളമായി നീലക്കോട്ടണിഞ്ഞവര്‍ ഇപ്പോഴും സേവനമുഖത്തുണ്ട്.
നാടാകെ പിഴുതുപോയ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തകരായാണ് വിഖായ പ്രളയദുരന്തത്തില്‍ സേവനത്തിനിറങ്ങിയത്. വിഖായ വളണ്ടിയര്‍മാരിലെ ആയിരത്തിലേറെ ആക്ടീവ് മെമ്പര്‍മാര്‍ പ്രധാനമായും വയനാട്ടിലും മലപ്പുറത്തും ദുരിതബാധിത പ്രദേശങ്ങളില്‍ ദിവസങ്ങളായി സേവനരംഗത്തുണ്ട്.
ദുരന്തനിവാരണ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ ബാച്ചുകളിലെ അംഗങ്ങളാണ് ഇവര്‍. പ്രളയത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഇവര്‍ പുരധിവാസ പ്രവര്‍ത്തന ഭാഗമായ സാഹസിക പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തു നിര്‍വഹിക്കുന്നത്. എസ്.കെ.എസ്.എസ്.എഫിനു കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ വിഖായയില്‍ വിദ്യാര്‍ഥികളും വിവിധ തരം തൊഴിലെടുക്കുന്നവരും അംഗങ്ങളാണ്.
വെള്ളംകയറിയ വീടുകളിലെ വയറിങ് ജോലികള്‍ കഴിഞ്ഞ ദിവസം മുതല്‍ വിഖായ ഏറ്റെടുത്തുനിര്‍വഹിക്കുന്നുണ്ട്. വിഖായ അംഗങ്ങളില്‍ നിലവില്‍ വയറിങ് ജോലി ചെയ്യുന്ന നൂറ്റിഅന്‍പതോളം പേരെ ഉള്‍പ്പെടുത്തി ഇലക്ട്രീഷ്യന്‍ വിങിനു രൂപം നല്‍കിയിട്ടുണ്ട്. ഇവരാണ് സൗജന്യമായി ഈ പ്രവൃത്തി നടത്തുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി, കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലകളിലും പ്രളയബാധിത പ്രദേശങ്ങളില്‍ വിഖായയുടെ ആയിരക്കണക്കിനു പ്രാഥമിക സംഘാംഗങ്ങളും സജീവമാണ്.
ആദ്യഘട്ടത്തില്‍ വീടുകളില്‍നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനും മണ്ണടിഞ്ഞ ഭാഗങ്ങളില്‍ ദുരന്തനിവാരണ സേനയ്ക്ക് സഹായികളായുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത്. ക്യാംപുകളുടെ സജ്ജീകരണം, ഭക്ഷണക്കിറ്റുകള്‍ എത്തിച്ചുനല്‍കല്‍, വീടുകളുടേയും കിണറുകളുടേയും റോഡുകളുടേയും ശുചീകരണ പ്രവൃത്തി എന്നിവയും വിവിധ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്.
ഭക്ഷണക്കിറ്റുകള്‍, വീട്ടുപകരണങ്ങള്‍,വസ്ത്രങ്ങള്‍ തുടങ്ങി അവശ്യവസ്തുക്കള്‍ ശഖരിക്കുന്നതിനു രാമനാട്ടുകരയില്‍ വിഖായ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി എത്തുന്ന ഇത്തരം വസ്തുക്കള്‍ ഇവിടെനിന്നാണ് വിതരണം ചെയ്യുന്നത്.
കിറ്റുകള്‍ തരം തിരിക്കുകയും ഓരോ പ്രദേശത്തേയും ആവശ്യമുള്ളവ ക്രോഡീകരിക്കുകയും ചെയ്യുന്നതിനു 15 വളണ്ടിയര്‍മാര്‍ വ്യത്യസ്ത ഷിഫ്റ്റുകളിലായി ഇവിടെ സേവനം ചെയ്യുന്നുണ്ട്.
വീടുകളില്‍ മടങ്ങിയെത്തിയ ശേഷം കുടുംബങ്ങളിലേക്ക് ഇവിടെനിന്ന് അവശ്യവസ്തുക്കളെത്തിക്കുന്ന വിധമാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനമെന്നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ പറഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളോടു ചേര്‍ന്നും പ്രാദേശികമായി ശേഖരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രാദേശികമായി അവശ്യവസ്തുക്കള്‍ ശേഖരിച്ചു കൂട്ടായ്മയിലൂടെ ദുരിതബാധിതര്‍ക്ക് കൈതാങ്ങായി മാറുകയാണ് ഈ മാതൃകാ പ്രവര്‍ത്തനം.
സുരക്ഷിതത്വത്തിന്റെ കൈകുമ്പിളുമായി സഹായഹസ്തം നീട്ടി സജ്ജരാണ് ഈ നീലക്കോട്ടണിഞ്ഞവര്‍. വിജ്ഞാനവും വിനയവും സേവനവുമാണ് ഇവര്‍ മുഴക്കുന്ന അടയാളവാക്യം.
കരുത്തുപകരാന്‍ കൂടുതല്‍ ഉപകരണങ്ങള്‍
കല്‍പ്പറ്റ: പരന്നൊഴുകിയ പ്രളയത്തിലും രൗദ്രഭാവം പൂണ്ട ഉരുള്‍പൊട്ടലിലും തങ്ങളുടെ സുരക്ഷ പോലും വകവയ്ക്കാതെ കര്‍മനിരതരായ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഹെല്‍മറ്റുകള്‍, വുഡ് കട്ടര്‍, ശവല്‍, പിക്കാസ്, കമ്പിപ്പാര, കയര്‍, കലപ്പ, തൂമ്പ തുടങ്ങിയ ഉപകരണങ്ങളാണ് വിഖായ വയനാട് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് പടിഞ്ഞാറത്തറയിലെ മൊയ്തു മലബാരിയുടെ ശ്രമഫലമായി മറ്റൊരു സഹോദരന്‍ നല്‍കിയത്. വയനാട് പുത്തുമല ഉള്‍പ്പെടെയുള്ള ദുരന്ത മേഖലകളില്‍ കര്‍മനിരതരായ വിഖായ വളണ്ടിയര്‍മാര്‍ക്ക് അവശ്യമായ ഉപകരണങ്ങളുടെ അഭാവം തിരച്ചിലിനും മറ്റും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അതിനു പരിഹാരമായിട്ടാണ് കൂടുതല്‍ ഉപകരണങ്ങള്‍ ടീമിന് നല്‍കിയത്.
ഏതു ദുരന്തമേഖലയിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പരിശീലനം ലഭിച്ച വിഖായ വളണ്ടിയര്‍മാര്‍ സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും എസ്.കെ.എസ്.എസ്.എഫിനുണ്ട്. ഇവര്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ലഭ്യതയനുസരിച്ച് കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറക്കാന്‍ കഴിയുമെന്നാണ് ഭാരവാഹികളുടെ കണക്കുകൂട്ടല്‍. ദുരന്തനിവാരണ രംഗത്ത് കുറഞ്ഞ കാലയളവില്‍ തന്നെ ധാരാളം അംഗീകാരങ്ങള്‍ വിഖായക്ക് ലഭിച്ചിട്ടുണ്ട്.
ഇത്തരം ദുരന്തനിവാരണ ഉപകരണങ്ങള്‍ ലഭിച്ചത് മറ്റൊരു അംഗീകാരമായി കാണുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഉപകരണങ്ങള്‍ വയനാട് ജില്ലാ ജന. സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍, വിഖായ ആക്ടിങ് കണ്‍വീനര്‍ റഷീദ് വെങ്ങപ്പള്ളി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം