HOME
DETAILS

പുല്‍മൈതാനിയിലെ സീനിയറും ജൂനിയറും

  
backup
August 17 2019 | 21:08 PM

444415612165320-25248989

 


ഹാറൂന്‍ റഷീദ്

ബൈചുങ് ബൂട്ടിയ, എന്‍.പി പ്രദീപ്, മഹേഷ് ഗാവ്‌ലി, സുര്‍കുമാര്‍ സിങ്, ക്ലൈവ് ലോറന്‍സ്, സുഭ്രതോ പോള്‍, സുനില്‍ ഛേത്രി എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോളില്‍ ജ്വലിച്ച് നിന്നൊരു മലയാളി താരമുണ്ടായിരുന്നു 2005 മുതല്‍ 2011 വരെ. കാസര്‍കോടും കണ്ണൂരും അതിര്‍ത്തി പങ്കിടുന്ന തൃക്കരിപ്പൂരില്‍ നിന്നു പന്തു തട്ടി വളര്‍ന്ന മുഹമ്മദ് റാഫിയാണ് ആ താരം. റോള്‍ മോഡലാക്കാന്‍ വലിയ താരങ്ങളോ പരിശീലിക്കാന്‍ അക്കാദമികളോ പരിശീലിപ്പിക്കാന്‍ കോച്ചുമാരോ ഇല്ലാത്ത കാലത്ത് ഈ ചെറുഗ്രാമത്തില്‍ നിന്ന് നിശ്ചയ ദാര്‍ഢ്യം കൊണ്ടും മനക്കരുത്ത് കൊണ്ടും ഇന്ത്യക്ക് വേണ്ടി പന്തുതട്ടിയ മുഹമ്മദ് റാഫിയെന്ന 'ഹെഡ് മാസ്റ്റര്‍' ഇന്നും ക്ലബ് ഫുട്‌ബോളില്‍ യുവരക്തമായി തുടരുകയാണ്. റാഫിക്കൊപ്പം രാജ്യാന്തര ഫുട്‌ബോളില്‍ അങ്കംവെട്ടിയിരുന്ന സുനില്‍ ഛേത്രി മാത്രമാണ് ഇപ്പോള്‍ മൈതാനത്ത് സജീവമായിട്ടുള്ളത്. ബാക്കി എല്ലാവരും കളത്തില്‍ നിന്ന് കയറി. ഐ.എസ്.എല്‍ സീസണ്‍ തുടങ്ങി അഞ്ച് വര്‍ഷമായപ്പോഴേക്കും രണ്ട് കിരീടങ്ങളില്‍ മുത്തമിട്ട റാഫി സംസാരിക്കുന്നു:

മൈതാനത്തെ 'ഹെഡ്മാസ്റ്റര്‍'

സീസണ്‍ കഴിഞ്ഞ് നാട്ടിലെത്തിയാലും ഞാന്‍ എന്റെ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കും. കൃത്യമായി പ്രാക്ടീസ് ചെയ്യും. ഇതുകൊണ്ടൊക്കെയാണ് ഇപ്പോഴും കളത്തില്‍ തുടരുവാന്‍ കഴിയുന്നത്. 'ഹെഡ്മാസ്റ്റര്‍' എന്ന വിളിപ്പേര് നന്നായി ആസ്വദിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ അടിച്ച ഒന്‍പതു ഗോളുകളില്‍ ഒന്ന് മാത്രമാണ് കാലുകൊണ്ടടിച്ചത്. ബാക്കി എല്ലാം തലകൊണ്ടായിരുന്നു. ഇതാണ് ഹെഡ്മാസ്റ്റര്‍ എന്ന വിളിപ്പേരിലേക്കെത്തിച്ചത്.
ഇക്കഴിഞ്ഞ എ.എഫ്.സി യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മിനര്‍വ പഞ്ചാബിനെതിരേ ഗോളടിച്ചത് കാലുകൊണ്ടായിരുന്നു. അന്നു പലരും ചോദിച്ചിരുന്നു എന്തു പറ്റിപ്പോയെന്ന്. ഐ.എസ്.എല്ലിന് മുന്‍പ് എട്ടു വര്‍ഷത്തോളം ഐ ലീഗില്‍ കളിച്ചിരുന്നു. ഈ സമയത്ത് അടിച്ച ഗോളുകളെല്ലാം അധികവും കാലുകൊണ്ടായിരുന്നു.

സ്‌കൂള്‍ തലം മുതലുള്ള
'ഗോള്‍' നേട്ടങ്ങള്‍

2009-10 സീസണില്‍ ഐ ലീഗിലെ പ്ലയര്‍ ഓഫ് ദ ഇയര്‍ സ്വന്തമാക്കി. സ്റ്റേറ്റ് ടീമില്‍ നിന്ന് എസ്.ബി.ടിയിലെത്തി. അവിടെ നിന്ന് ബോംബെയിലെത്തി. ഇതായിരുന്നു എന്റെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുള്ള ടേണിങ് പോയിന്റ്. തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി സ്‌കൂള്‍ ടീമിലെത്തിയത് ഓര്‍ക്കുന്നു. അതില്‍ നിന്ന് ഓരോ പടവുകള്‍ ചവിട്ടിക്കയറി. അക്കാലത്ത് ഇവിടെ അക്കാദമികളോ മറ്റോ ഉണ്ടായിരുന്നില്ല. ഇന്നു സ്ഥിതി നേരെ മറിച്ചാണ്, ഇഷ്ടംപോലെ അക്കാദമികളുണ്ട്. പരിശീലനം നേടാന്‍ മികച്ച സൗകര്യങ്ങളുണ്ട്.

ടീം ഇന്ത്യ, ഖത്തറില്‍ കൊടിപാറിക്കും

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ ടീമിലെത്തിയത്. അന്ന് 162 ആയിരുന്നു ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം. ഇന്ന് അത് 103 ല്‍ എത്തി നില്‍ക്കുന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും മറ്റും മാറ്റം വന്നതുകൊണ്ടാണ് ഇത്തരത്തില്‍ മാറ്റമുണ്ടായത്. നമ്മള്‍ ഇനിയും ഉയരും. ഇപ്പോഴത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അവസാനത്തെ അഞ്ച് മത്സരങ്ങള്‍ എടുത്തുനോക്കിയാല്‍ ഇന്ത്യന്‍ ടീമിന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. പന്ത് കൈവശംവച്ച് കളിക്കാനുള്ള പ്രവണത ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങളില്‍ നമുക്ക് ശുഭ പ്രതീക്ഷയുണ്ട്. ഫോം ഉള്ളവരെ കളത്തിലിറക്കുക എന്ന സ്റ്റിമാച്ചിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് ഇന്ത്യന്‍ ടീമിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. മികച്ച ഒരുക്കങ്ങള്‍ നടത്തിയാല്‍ എന്തായാലും ഖത്തറില്‍ നമുക്ക് ഇന്ത്യയെ പ്രതീക്ഷിക്കാം.

യു.എ.ഇ അല്‍ഐനിലെ ഫ്‌ളാറ്റുകള്‍ക്ക് ചുവട്ടിലെ പാര്‍ക്കിങ് ഏരിയയില്‍ പന്തു തട്ടി വളര്‍ന്നൊരു പയ്യനുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ സ്റ്റാര്‍, ക്ലബ് ഫുട്‌ബോളിലും രാജ്യന്തര ഫുട്‌ബോളിലും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ പേര് എഴുതിച്ചേര്‍ത്ത കണ്ണൂര്‍ കവ്വായിയിലെ സഹല്‍ അബ്ദുല്‍ സമദെന്ന നാണംകുണുങ്ങി. ഖല്‍ബില്‍ ഫുട്‌ബോളുമായി നടന്ന സഹലിന്റെ മോഹം സഫലമാക്കാന്‍, പിതാവും സഹോദരങ്ങളും ചേര്‍ന്ന് യു.എ.ഇയില്‍ നിന്ന് സഹലിനെ കേരളത്തിലേക്കയച്ചു. തന്റെ ഫുട്‌ബോള്‍ ജീവിതം പങ്കുവയ്ക്കുന്നു സഹല്‍:

നാട്ടിലേക്ക് പറിച്ചുനട്ട സ്വപ്നം

ഉപ്പയും സഹോദരന്മാരും തന്നെയായിരുന്നു ഫുട്‌ബോളിലേക്കുള്ള വഴികാട്ടികളില്‍ മുന്നിലുണ്ടായിരുന്നത്. ഇവര്‍ കാണിച്ച് തന്ന വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഇതുവരെ എത്താന്‍ സാധിച്ചതും. എന്നാല്‍ നാട്ടിലേക്ക് വരുമ്പോള്‍ തനിക്ക് ചെറിയ മന:ക്ലേശമുണ്ടായിരുന്നു. മനസില്ലാ മനസോടെ നാട്ടിലെത്തി പിലാത്തറ സെന്റ് ജോസഫ് കോളജില്‍ ചേര്‍ന്നു. അവിടെ നിന്ന് ഇന്റര്‍കോളീജിയേറ്റ് മത്സരത്തിനിടെ കണ്ണൂര്‍ സര്‍വകലാശാല ടീം പരിശീലകനായ സിദ്ധീഖ് കല്യാശേരിയുടെ കണ്ണിലുടക്കിയതോടെയാണ് തന്റെ രാശി തെളിയുന്നത്. അദ്ദേഹം എസ്.എന്‍ കോളജിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ടീമില്‍ ഇടംകിട്ടി. ഇവിടെ നിന്ന് കണ്ണൂര്‍ ജില്ലയുടെ അണ്ടര്‍ 21 ടീമിലേക്ക് ഇടം ലഭിച്ചു. വി.പി ഷാജി സാറുടെ കീഴില്‍ 2017 ലെ സന്തോഷ് ട്രോഫി ക്യാംപിലേക്ക് ക്ഷണം ലഭിച്ചു. പിന്നീടായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ചുവടു മാറ്റം.

ഛേത്രിക്കും ജിങ്കനുമൊപ്പം

ആദ്യം ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിലായിരുന്നു എത്തിയത്. ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമില്‍ പത്തു മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടി. ഇതോടെ സീനിയര്‍ ടീമിലേക്കുള്ള വാതില്‍ തുറന്നു. ഡേവിഡ് ജെയിംസിന്റെ കീഴില്‍ സീനിയര്‍ ടീമില്‍ ഇടംനേടി. സീനിയര്‍ ടീമിലെത്തിയതോടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളച്ചു തുടങ്ങിയിരുന്നു. നാലാം സീസണില്‍ എ.ടി.കെ കൊല്‍ക്കത്തക്കെതിരേയായിരുന്നു സീനിയര്‍ ടീമിലെ അരങ്ങേറ്റം. രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്.സിക്കെതിരേയുള്ള മത്സരത്തിലും കളത്തിലിറങ്ങി. ഇന്ത്യന്‍ ഫുട്‌ബോളിലെ മോസ്റ്റ് സീനിയേര്‍സായ ഛേത്രി, ജിങ്കന്‍, അനസ് എന്നിവര്‍ക്കൊപ്പം മൈതാനത്തിറങ്ങാന്‍ സാധിച്ചു.

ആദ്യ ഗോള്‍ പായിച്ച നിമിഷം

അഞ്ചാം സീസണിലേക്കെത്തിയപ്പോഴേക്കും ആത്മവിശ്വാസം കൂടിവന്നു. ടീമിലെ സീനിയര്‍ താരങ്ങളായ അനസ്, ജിങ്കന്‍ എന്നിവര്‍ കരുത്ത് പകര്‍ന്ന് കൂടെനിന്നു. ചെന്നൈക്കെതിരേയുള്ള മത്സരത്തില്‍ 71-ാം മിനുട്ടില്‍ ഐ.എസ്.എല്‍ കരിയറിലെ ആദ്യ ഗോളും സ്വന്തമാക്കി. ഗ്യാലറിയിലെന്ന കണക്കെ തന്റെയുള്ളം ആര്‍പ്പുവിളി ഉയര്‍ത്തിയ നിമിഷമായിരുന്നു അത്. ഈ സീസണില്‍ തകര്‍ത്ത് കളിച്ചെന്ന് തോന്നുന്നു. തുടര്‍ന്നായിരുന്നു ഐ.എസ്.എല്ലിലെ എമേര്‍ജിങ് പ്ലയര്‍ ബഹുമതി എന്നെ തേടിയെത്തിയത്. ഇതില്‍പ്പരം സന്തോഷിക്കാന്‍ എന്തുവേണം.

മലയോളം സ്വപ്നമു@്

കേരളാ ബ്ലാസ്റ്റേഴ്‌സുമായി നീണ്ട കരാറുണ്ട്. എന്നാല്‍ ഐ.എസ്.എല്‍ അവസാന സ്വപ്നമായി കാണുന്നില്ല. വലിയ സ്വപ്നങ്ങളാണ് ഇനിയും കാണുക. കാരണം മലയോളം സ്വപ്നം കണ്ടാലേ കുന്നോളമെങ്കിലും ലഭിക്കൂ. ഐ.എസ്.എല്‍ സീസണ്‍ അവസാനിച്ചതോടെ രാജ്യാന്തര ഫുട്‌ബോളിലായി ശ്രദ്ധ. രാജ്യത്തിന് വേണ്ടി ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ മനസില്‍ ഭയമുണ്ടായിരുന്നു. ടീം മീറ്റിങ്ങില്‍ പരിശീലകന്‍ പരമാവധി ഊര്‍ജം തന്നു. ഇത് കരുത്താക്കി കളത്തിലിറങ്ങി. ദേശീയ ടീമിനായി ഇതുവരെ അഞ്ച് മത്സരങ്ങളില്‍ കളത്തിലിറങ്ങി. ഇതിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെയും എമേര്‍ജിങ് പ്ലയര്‍ ബഹുമതി തേടിയെത്തി. വീണ്ടും സന്തോഷത്തിന്റെ നാളുകളായിരുന്നു. എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും കൊണ്ടാണ് ഇതൊക്കെ നേടാന്‍ കഴിയുന്നത്.

വിശ്രമമില്ല, ശ്രമം മാത്രം

പുരസ്‌കാരങ്ങള്‍ നേടിയതുകൊണ്ട് എല്ലാം നേടി എന്നു വിശ്വസിക്കുന്നില്ല. ഇനിയും കഠിനാധ്വാനം തുടരണം. എന്നാലേ ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കൂ. ഏറെ നാളത്തെ പ്രയത്‌നത്തിന് ശേഷമായിരുന്നു ഐ.എസ്.എല്ലിലെത്തിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഞാനെന്റെ ശ്രമങ്ങള്‍ നിര്‍ത്തുന്നില്ല. ഇപ്പോഴും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഒറ്റക്കും കൂട്ടായും. കുറവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. രാജ്യത്തിന് വേണ്ടി ഇനിയും കളിക്കാനാകുമെന്നാണ് വിശ്വാസം.

കുതിക്കും, ഇന്ത്യന്‍ ടീം

പുതിയ പരിശീലകന് കീഴില്‍ ഇന്ത്യ പാടേ മാറിയിട്ടുണ്ട്. തന്ത്രങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പന്തു കൈവശംവച്ചു കളിക്കാനുള്ള നിര്‍ദേശമാണ് കൂടുതലും സ്റ്റിമാച്ച് നിര്‍ദേശിക്കുന്നത്. അതിനാല്‍ ഭാവിയില്‍ നാം വലിയൊരു ടീമായി വളരും എന്നതില്‍ സംശയമില്ല. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ നമ്മള്‍ കളിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഖത്തര്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ശക്തമായ നിരയിലാണ് നമ്മളുള്ളത്. നമ്മള്‍ പൊരുതി നേടും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇന്ത്യന്‍ ഓസില്‍ എന്ന വിളിപ്പേര് കരുത്ത് നല്‍കുന്നുണ്ട്. ഇതൊക്കെയാണ് നമുക്ക് ഊര്‍ജമാകുന്നത്. എന്നും ഈ സ്‌നേഹവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സാധിക്കൂ. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. സെപ്റ്റംബറിലാണ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. ഉടന്‍ ക്യാംപിലേക്ക് പോകണം. പരിശീലനം തുടങ്ങും. ഖത്തറില്‍ നമുക്ക് ഒരുമിച്ച് ദേശീയ ഗാനം ആലപിക്കാനുള്ള ഭാഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago