HOME
DETAILS
MAL
ദേശീയ പവര്‍ ലിഫ്റ്റിങ്: സംഘാടക സമിതി രൂപീകരിച്ചു
backup
June 06 2017 | 02:06 AM
ആലപ്പുഴ: ഓഗസ്റ്റ് 14 മുതല്‍ 19 വരെ ആലപ്പുഴയില്‍ നടക്കുന്ന സീനിയര്‍ ദേശീയ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിന് വിപുലമായ സംഘാടക സമിതിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷനായി.
മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യരക്ഷാധികാരിയും മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്, പി തിലോത്തമന്, തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എ.എം ആരിഫ്, ആര് രാജേഷ്, കെ.കെ രാമചന്ദ്രന് നായര്‍, യു പ്രതിഭാഹരി എന്നിവര്‍ രക്ഷാധികാരികളായും 251 പേരടങ്ങിയ സംഘാടക സമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."