പരിശീലകന് ഇവാനിസേവിച്ചിനെ ബെര്‍ഡിച്ച് പുറത്താക്കി
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് പരിശീലകനെ പുറത്താക്കി. മുന്‍ വിംബിള്‍ഡന്‍ ചാംപ്യനായ ഗൊരാന്‍ ഇവാനിസേവിചിനെയാണ് ബെര്‍ഡിച്ച് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഫ്രഞ്ച് ഓപണിന്റെ രണ്ടാം റൗണ്ടില്‍ റഷ്യയുടെ കരെന്‍ ഖചനോവിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് ബെര്‍ഡിച്ച് ഇവാനിസേവിച്ചുമായുള്ള പരിശീലക കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
2001ല്‍ വിബിംള്ഡന് ചാംപ്യനായ ഇവാനിസേവിച്ച് നേരത്തെ മരിന് സിലിച്ചിന്റെ കോച്ചായിരുന്നു. ഇവാനിസേവിച്ചിന്റെ കോച്ചിങ് മികവില്‍ യു.എസ് ഓപണ്‍ കിരീടം നേടാനും സിലിച്ചിന് സാധിച്ചിരുന്നു. 2014ലാണ് ബെര്‍ഡിച്ചിന്റെ പരിശീലകനായി ഇവാനിസേവിച്ച് നിയമിതനായത്. ചെക്ക് റിപ്പബ്ലിക്കിനെ രണ്ട് ഡേവിസ് കപ്പ് വിജയങ്ങളിലേക്ക് നയിക്കാന്‍ ബെര്‍ഡിച്ചിന് സാധിച്ചെങ്കിലും കരിയറില്‍ ഒരു തവണ പോലും ഗ്രാന്‍ഡ് സ്ലാം നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ വിംബിള്‍ഡണിന്റെ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം. ഇവാനിസേവിച്ച് കോച്ചായി വന്നിട്ടും കാര്യമായ നേട്ടങ്ങളൊന്നും താരത്തിന് കൈവന്നതുമില്ല. ഇവാനിസേവിച്ചിന്റെ പരിശീലനം തുടങ്ങിയതിന് പിന്നാലെ എട്ടാം റാങ്കില്‍ നിന്ന് 14ലേക്ക് വീണെങ്കിലും കഴിഞ്ഞ സീസണില്‍ നാലാം റാങ്ക് വരെയെത്താന്‍ ബെര്‍ഡിച്ചിന് സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."