കവളപ്പാറ; ഫലമില്ലാതെ റഡാര്‍ തിരച്ചില്‍, ഇന്ന് കണ്ടെത്തിയത് ആറ് മൃതദേഹങ്ങള്‍
നിലമ്പൂര്‍: ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചില്‍ മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യം മൂലം ഫലംകണ്ടില്ല.
ജലസാന്നിധ്യം മൂലം റഡാര്‍ കിരണങ്ങള്‍ക്ക് മണ്ണിനടിയിലേയ്ക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്നും ഇതാണ് തടസ്സമുണ്ടാക്കുന്നതെന്നും ഹൈദരാബാദില്‍നിന്നുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് കെ. പാണ്ഡെ പറഞ്ഞു. പ്രദേശത്ത് മികച്ച രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് നേതൃത്വം നല്‍കുന്നത്.
ഇന്ന് കവളപ്പാറയില്‍നിന്ന് കണ്ടെത്തിയത് ആറ് മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 46 ആയി. ഇനി ഇവിടെ 13 പേരെക്കൂടി കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് പ്രളയക്കെടുതിയിലും ഉരുള്‍ പൊട്ടലിലും മരിച്ചവരുടെ എണ്ണം 128 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."