ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐസക് ന്യൂട്ടനല്ല ,അതിനും മുമ്പേ ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് മാനുഷിക വിഭവശേഷി മന്ത്രിയുടെ പുതിയ കണ്ടുപിടുത്തം
ഡല്‍ഹി : ഐസക് ന്യൂട്ടന് ഭൂഗുരുത്വാകര്‍ഷണം കണ്ടെത്തുന്നതിന് എത്രയോ മുമ്പ് ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ ഭൂഗുരുത്വാകര്‍ഷണ ബലത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരുന്നുവെന്ന് മാനുഷിക വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍. എന്‍.ഐ.ടികളിലെ ഡയരക്ടര്‍മാരുടെ യോഗത്തില്‍ പുരാതന ഇന്ത്യന്‍ ശാസ്ത്രത്തെ കുറിച് സംസാരിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
നമ്മള് ചരകയെ പറ്റിയും ആര്യഭട്ടയെ പറ്റിയും നിരന്തരം സംസാരിക്കണമെന്നും ഐസക് ന്യൂട്ടന് മുമ്പ് ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ ഭൂഗുരുത്വാകര്‍ഷണത്തെ പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ബാബാ രാംദേവിന്റെയും സാനിധ്യത്തിലാണ് മന്ത്രിയുടെ പ്രസ്ഥാവന. മുമ്പ് ബോംബേ ഐഐടിയില്‍ വെച്ച് ആറ്റവും മോളിക്യൂളും കണ്ടപിടിച്ചത് ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ചരകനാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."