HOME
DETAILS

വരുന്നൂ, വള്ളംകളി ലീഗ്; നെഹ്‌റു ട്രോഫിക്ക് ഇനി പ്രൊഫഷണല്‍ മുഖം

  
backup
June 06 2017 | 03:06 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82-%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%a8%e0%b5%86


ആലപ്പുഴ: രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന അഞ്ച് വള്ളംകളി മത്സരങ്ങള്‍ കൂട്ടിയിണക്കി വള്ളംകളി ലീഗ് നടത്തുന്നതിന്റെ സാധ്യത പഠിക്കാന്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം പ്രത്യേക സമിതിയെ നിയോഗിച്ചു. വിവിധ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി ലീഗ് മത്സരമാക്കി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വള്ളത്തെ ലീഗ് ചാംപ്യനാക്കുന്നതിലൂടെ എല്ലാ വള്ളംകളികളിലും വീറും വാശിയുമേറിയ മത്സരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ലീഗിന് മുഴുവനായി ഒരു മുഖ്യ സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു.


കുറഞ്ഞത് അഞ്ച് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വള്ളംകളി ലീഗ് നടത്തിപ്പിന്റെ സാധ്യത പഠിക്കുന്നതിനായി മുന്‍ എം.എല്‍.എ.മാരായ സി.കെ സദാശിവന്‍, കെ.കെ ഷാജു, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ആര്‍.കെ കുറുപ്പ്, അഡ്വ. ജോയിക്കുട്ടി ജോസ്, ജയിംസ്‌കുട്ടി ജേക്കബ്, എസ്.എം ഇക്ബാല്‍ എന്നിവരടങ്ങിയ സമിതിയെ യോഗം നിയോഗിച്ചു. ഇവര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാരിന്റെ ടൂറിസമടക്കമുള്ള വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലീഗിന്റെ ഭാഗഭാക്കാകും.
ചുണ്ടനിലടക്കം ഒരു വള്ളത്തില്‍ തുഴയുന്ന മൊത്തം പേരില്‍ പരമാവധി 25 ശതമാനം പേരെ മാത്രമേ അന്യ സംസ്ഥാനത്ത് നിന്ന് നിയോഗിക്കാനാകൂ. അന്യ സംസ്ഥാനക്കാരും അന്യ സംസ്ഥാനത്ത് ജോലി ചെയ്യുന്ന പട്ടാളക്കാരും ഇതില്‍ ഉള്‍പ്പെടും.


വിദഗ്ധ സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 2015 ലെയും ചെറു വള്ളങ്ങള്‍ക്ക് 2016ലെയും മെയിന്റനന്‍സ് ഗ്രാന്‍ഡ് നല്‍കും. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 40,000 രൂപ വീതം എട്ട് ലക്ഷം രൂപ വിതരണം ചെയ്യും. ചെറു വള്ളങ്ങളില്‍ എ ഗ്രേഡിന് 25,000 രൂപയും ബി ഗ്രേഡിന് 15,000 രൂപയും മറ്റ് വള്ളങ്ങള്‍ക്ക് 10,000 രൂപയുമാണ് മെയിന്റനന്‍സ് ഗ്രാന്‍ഡായി നല്‍കുക. വള്ളംകളി മത്സരത്തില്‍ അച്ചടക്ക നടപടി നേരിട്ട വള്ളങ്ങള്‍ക്കുള്ള ബോണസ് തടഞ്ഞിരുന്നു. ബോണസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വള്ളം ക്ലബുകള്‍ നല്‍കിയ അപേക്ഷകള്‍ തീരുമാനത്തിനായി റേസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.


ഓഗസ്റ്റ് 12ന് നടക്കുന്ന 65ാമത് നെഹ്‌റു ട്രോഫി ജല മേളയ്ക്ക് മുഖ്യാതിഥികളായി മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും മറ്റു സംസ്ഥാന മന്ത്രിമാരെയും ക്ഷണിക്കാന്‍ യോഗം തീരുമാനിച്ചു. സൊസൈറ്റി ചെയര്‍മാനായ ആലപ്പുഴ ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എ.ഡി.എം എം.കെ കബീര്‍, സെക്രട്ടറിയായ ആര്‍.ഡി.ഒ എസ് മുരളീധരന്‍ പിള്ള, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago