ലണ്ടന്‍: ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു
ലണ്ടന്‍: ശനിയാഴ്ച രാത്രി ലണ്ടന്‍ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സിയായ അമാഖാണ് വാര്‍ത്ത പുറത്തുവിട്ടത്.
തങ്ങളുടെ ഒരു സംഘം പ്രവര്‍ത്തകരാണ് ഏഴുപേര്‍ കൊല്ലപ്പെടാനിടയാക്കിയ ആക്രമണം നടത്തിയതെന്ന് അമാഖ് പറയുന്നു. ബ്രിട്ടനില്‍ ഐ.എസ് ഉത്തരവാദിത്തം ഏല്ക്കുന്ന മൂന്നാമത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്. ആക്രമണത്തില്‍ 48 പേര്‍ക്കാണ് പരുക്കേറ്റത്.
ഇതില്‍ 21 പേരുടെ നില ഗുരുതരമാണെന്ന് നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് അറിയിച്ചു. പരുക്കേറ്റവരില്‍ ഫ്രഞ്ച്, ആസ്ത്രേലിയന്‍, ജര്‍മന്‍ പൗരന്മാര് ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ചില്‍ മാഞ്ചസ്റ്ററിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിരുന്നു.
അതിനിടെ ഭീകരവാദം പ്രചരിപ്പിക്കുന്നതിന് സാമൂഹിക മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം സാമൂഹിക മാധ്യമകമ്പനികള്‍ നിഷേധിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്. എന്നാല്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ കമ്പനികള്‍ തെരേസാ മേയുടെ പ്രസ്താവനയെ തള്ളി.
സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കാന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്ന് കമ്പനികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."