വിമാനമില്ല; പെരുന്നാളിന് പ്രവാസികളെ വലയ്ക്കും ഉംറ തീര്‍ഥാടകരും കുടുങ്ങി
റിയാദ്: നയതന്ത്രബന്ധം വിച്ഛേദിച്ചതിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചത് മലയാളികളെ ബാധിക്കും. ഖത്തര്‍ എയര്‍വേസിന്റെ മിക്ക സര്‍വിസുകളും സഊദി, യു.ഇ.എ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലൂടെയാണ് കേരളത്തിലേക്ക് സര്‍വിസ് നടത്തുന്നത്.
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വിസ് ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ത്തിവച്ചിട്ടില്ലെങ്കിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി യാത്രക്കാര്‍ക്ക് തിരിച്ചടിയാകും.
വിമാന സര്‍വിസുകള്‍ കൂടി റദ്ദാക്കിയതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം കൂടുതല്‍ വഷളാകുകയാണ്. സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുഴുവന്‍ ഖത്തര്‍ വിമാനങ്ങള്‍ക്കും രാജ്യത്തേക്ക് നിരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ആസ്ഥാനമായുള്ള വിമാന കമ്പനികള്‍ക്കുള്ള പ്രവര്‍ത്തന ലൈസന്‍സും റദ്ദു ചെയ്തു. അന്താഷ്ട്ര സമയമായ യു.ടി.സി അടിസ്ഥാനമാക്കി തിങ്കളാഴ്ച്ച അര്‍ധരാത്രി മുതലാണ് വിലക്ക്.
സഊദി അറേബ്യയും ഖത്തറും തമ്മിലുള്ള വ്യോമ ഗതാഗതം നിര്‍ത്തലാക്കിയതോടെ ഖത്തര്‍ എയര്‍വേയ്‌സ്, സഊദി എയര്‍ലൈന്‍സ്, ഫ്‌ളൈ നാസ് തുടങ്ങിയ വിമാന കമ്പനികളുടെ സര്‍വിസ് ഇന്ന് അവസാനിക്കും. യു.എ.ഇയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്‌സ്, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ തുടങ്ങിയവയും ഖത്തര്‍ സര്‍വിസ് നിര്‍ത്തലാക്കി. ട്രാന്‍സിറ്റ് വിസ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചുണ്ട. പെരുന്നാള്‍, മധ്യവേനലവധികള്‍ ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേരാണ് വെട്ടിലായത്.
സഊദിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള പ്രധാന വിമാന സര്‍വിസാണ് ഖത്തര്‍ എയര്‍. ഇതുകൂടി നിര്‍ത്തുന്നതോടെ മലബാര്‍ യാത്രക്കാര്‍ക്കായിരിക്കും പ്രയാസം കൂടുതല്‍. കുറഞ്ഞ നിരക്കില്‍ സര്‍വിസ് നടത്തുന്ന ഖത്തര്‍ എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഉംറ തീര്‍ഥാടകരും വെട്ടിലായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."