'പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ ഫലം സര്‍വനാശം'
കോഴിക്കോട്: പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വനിതാലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രണയപൂര്‍വം ഭൂമിക്ക് ' പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാലീഗ് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അഡ്വ.കെ.പി മറിയുമ്മ ചടങ്ങില്‍ അധ്യക്ഷയായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, അഡ്വ.പി കുല്‍സു, പി.സല്‍മ, ജയന്തി സംസാരിച്ചു. പ്രൊഫ.കെ ശ്രീധരന് പരിസ്ഥിതി വിഷയത്തില്‍ പ്രഭാഷണം നടത്തി.
വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ നൂര്‍ബിനാ റഷീദ് സ്വാഗതവും ട്രഷറര്‍ ഖദീജ കുറ്റൂര്‍ നന്ദിയും പറഞ്ഞു. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടിക്ക് വനിതാലീഗ് ഉപഹാരം അഡ്വ.കെ.പി മറിയുമ്മ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."