പാദവാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കണം: കെ.എ.ടി.എഫ്
കോഴിക്കോട്: രൂക്ഷമായ പ്രളയക്കെടുതി നേരിട്ട ജില്ലകളിലെങ്കിലും പാദവാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലും പ്രളയവും മൂലം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും ആയിരക്കണക്കിന് വീടുകള്‍ തകരുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുï്. പാഠപുസ്തകങ്ങള്‍ അടക്കമുള്ളവ നഷ്ടപ്പെട്ട് മാനസിക സംഘര്‍ഷമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മേല്‍ ഉടനെ ഒരുപരീക്ഷ അടിച്ചേല്‍പ്പിക്കുന്നത് അങ്ങേയറ്റം ക്രൂരതയാ ണെന്ന് യോഗം വിലയിരുത്തി.
മലപ്പുറം,വയനാട്, കോഴിക്കോട് ജില്ലകളിലെ പല വിദ്യാലയങ്ങളും വെള്ളം കയറിയത് മൂലവും ദുരിതാശ്വാസ ക്യാംപുകളും കലക്ഷന്‍ സെന്ററുകളുമായും പ്രവര്‍ത്തിക്കുന്നതിനാലും ക്ലാസുകള്‍ നടത്താന്‍ പോലും ഇനിയും പൂര്‍ണമായി സജ്ജമായിട്ടില്ല. ഈ അവസരത്തില്‍ മുന്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ പാദവാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
തിരുവനന്തപുരത്ത് നിര്‍മാണം പൂര്‍ത്തിയായ കെ.എ.ടി.എഫ്.ആസ്ഥാന മന്ദിരമായ സി.എച്ച് സ്മാരക അക്കാദമി ഉദ്ഘാടനം നടത്താനും സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ വികലമായ ഇടപെടലുകള്‍ക്കും ഭാഷാ വിരുദ്ധ സമീപനങ്ങള്‍ക്കുമെതിരേ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി എം.വി അലിക്കുട്ടി, ട്രഷര്‍ അബ്ദുല്‍ ഖാദര്‍, സംസ്ഥാന ഭാരവാഹികളായ പി.കെ ഷാഹുല്‍ ഹമീദ്, മഹാന്‍ ബാഖവി, സൈനുല്‍ ആബിദീന്‍, അബ്ദുല്ല ചോഴിമഠം, ലത്തീഫ് കണ്ണൂര്‍ കെ.വി റംല, പി.കെ ഷാക്കിര്‍, മന്‍സൂര്‍ മാടമ്പാട്ട്, അയൂബ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."