HOME
DETAILS

പുതിയ എമിഗ്രേഷന്‍ സംവിധാനവുമായി സഊദി

  
backup
August 18 2019 | 19:08 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%8e%e0%b4%ae%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be

 


ജിദ്ദ: ഹജ്ജ് തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിനു മുന്‍പുതന്നെ പൂര്‍ത്തിയാക്കാം. പദ്ധതി ഈവര്‍ഷം മുതല്‍ നടപ്പിലാക്കും. ഇന്ത്യ ഉള്‍പ്പെടെ മൂന്നു രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തീര്‍ഥാടകര്‍ക്ക് താമസസ്ഥലങ്ങളില്‍ വച്ചുതന്നെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യമാണ് സഊദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ എവിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൗകര്യം ലഭിക്കുന്ന തീര്‍ഥാടകര്‍ക്ക് ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങളില്‍ എത്തിയാല്‍ നേരിട്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേക്ക് പ്രവേശിക്കാം.
താമസസ്ഥലങ്ങളില്‍ വച്ചുതന്നെ ബാഗേജുകള്‍ സ്വീകരിക്കുകയും ബോര്‍ഡിങ് പാസ് നല്‍കുകയും ചെയ്യും.
ഇയാബ് ഇനീഷ്യേറ്റീവ് എന്നാണ് ഈ സേവനത്തിന്റെ പേര്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഗുണം ഈവര്‍ഷം മുപ്പതിനായിരം തീര്‍ഥാടകര്‍ക്ക് ലഭിക്കും.
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ മൂന്നു രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഈ വര്‍ഷം ഇയാബ് സേവനം ലഭിക്കുക.
വരും വര്‍ഷങ്ങളില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സൗകര്യം ലഭിക്കുമെന്ന് അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി അല്‍ മന്‌സൂരി പറഞ്ഞു. തീര്‍ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന രാജ്യങ്ങളില്‍ വച്ച് തന്നെ സഊദിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് ഇനീഷ്യേറ്റീവും നേരത്തെ സഊദി നടപ്പിലാക്കിയിട്ടുï്.
അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള രïേകാല്‍ ലക്ഷം തീര്‍ഥാടകര്‍ ഈവര്‍ഷം സേവനം പ്രയോജനപ്പെടുത്തി.
ഹജ്ജിനെത്തിയ ഈ തീര്‍ഥാടകര്‍ സഊദിയില്‍ വിമാനമിറങ്ങി ആഭ്യന്തര യാത്രക്കാരെ പോലെ പുറത്തിറങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago