ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ തല്ലാന്‍ ജനങ്ങളോട് പറയേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി
നാഗ്പൂര്‍: സര്‍ക്കാര്‍ ഓഫിസുകളിലെ ചുവപ്പുനാടക്കെതിരേ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് പല പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്ന് ആരോപിച്ച മന്ത്രി, ജോലി ചെയ്തിട്ടില്ലെങ്കില്‍ ഉദ്യോഗസ്ഥരെ തല്ലാന്‍ ജനങ്ങളോട് പറയേïി വരുമെന്ന മുന്നറിയിപ്പും നല്കി.
നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.
സംരംഭകരോട് തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും രാജ്യത്തുïെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പലരേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര് ദ്രോഹിക്കുകയാണ്.
കൈക്കൂലിക്കായിട്ടാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
ഉദ്യോഗസ്ഥന്മാര് രാജ്യത്തിന്റെ സേവകരാണ്. എന്നാല്‍ ജനപ്രതിനിധികള്‍ അങ്ങനെയല്ല.
അവര്‍ക്ക് ജനങ്ങളോട് മറുപടി പറയേïതുïെന്ന കാര്യം ഓര്‍മിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."