ഹജ്ജിന്റെ പുണ്യവുമായി ഹാജിമാരുടെ ആദ്യസംഘം കരിപ്പൂരില്‍ മടങ്ങിയെത്തി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീര്‍ഥാടകരുടെ ആദ്യസംഘം പരിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് കരിപ്പൂരില്‍ തിരിച്ചെത്തി. ഇന്നലെ നാലു വിമാനങ്ങളിലായി 1200 ഹാജിമാരാണ് മടങ്ങിയെത്തിയത്. ആദ്യവിമാനം രാവിലെ 7.30ന് കരിപ്പൂരിലെത്തി. പ്രഥമ സംഘത്തെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, കാരാട്ട് റസാഖ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാന്‍, കാസിംകോയ പൊന്നാനി, മുസ്‌ലിയാര്‍ സജീര്‍, അനസ് ഹാജി, എ.പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് രാവിലെ 11, ഉച്ചക്ക് 1.30, 1.50 എന്നീ സമയങ്ങളില്‍ മറ്റു വിമാനങ്ങളും കരിപ്പൂരിലെത്തി. ഓരോ വിമാനത്തിലും 300 ഹാജിമാര്‍ വീതമാണുïായിരുന്നത്.
വിമാനമിറങ്ങുന്ന ഹാജിമാരെ ഹജ്ജ് ടെര്‍മിനലില്‍ എത്തിച്ച് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് പുറത്തേക്കെത്തിക്കുന്നത്. ഹാജിമാരുടെ പരിശോധനകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ജീവനക്കാരേയും നിയമിച്ചിട്ടുï്. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുന്ന ഓരോ ഹാജിക്കും അഞ്ച് ലിറ്റര്‍ സംസം ജലം നല്‍കുന്നുമുï്. ഇവ നേരത്തെ തന്നെ വിമാന കമ്പനികള്‍ എത്തിച്ചിട്ടുï്. കരിപ്പൂരിലേക്ക് 19, 20, 21, 22, 23, 25, 27, 29, 30, സെപ്റ്റംബര്‍ 2, 3 തിയതികളില്‍ ദിനേ ന രï് വിമാനങ്ങള്‍ വീതവും 24, 26, 28 തിയതികളില്‍ മൂന്ന് വിമാനങ്ങളും 31, സെപ്റ്റംബര്‍ 1 തിയതികളില്‍ ഓരോ വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹജ്ജിന് പോയവരില്‍ രïു സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന് പേര്‍ ഇതിനകം മക്കയില്‍വച്ച് മരിച്ചിട്ടുï്. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് സഊദി എയര്‍ലൈന്‍സ് 37 സര്‍വിസുകളും നെടുമ്പാശേരിയിലേക്ക് എയര്‍ഇന്ത്യ എട്ട് സര്‍വിസുകളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."