തേവലക്കരയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നതായി പരാതി
തേവലക്കര: തേവലക്കരയിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി. നേരം ഇരുട്ടിയാല്‍ മദ്യപസംഘങ്ങളുടെ കയ്യിലാണ് തേവലക്കര. ഇരുളിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനവും മദ്യപാനവും രൂക്ഷമായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. രാത്രി കാലങ്ങളില്‍ പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ബഹളവും തര്‍ക്കവും അടിപിടിയും ഉണ്ടാക്കുന്നത് പതിവാണ്. പ്രധാനമായും മൂക്കനാട്ട് മുക്ക്, പൈപ്പ്മുക്ക്, മാവിളമുക്ക്, മാര്യാടിമുക്ക്, ആശുപത്രിമുക്ക്, പൈപ്പ് റോഡിന്റെ ഇരുവശങ്ങള്‍ എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മദ്യപസംഘം വിലസുന്നത്. ചില വ്യാപാര സ്ഥാപനങ്ങളുടെ പിന്‍വശവും, ആളൊഴിഞ്ഞ ഇടവഴികളും ഇവര്‍ കേന്ദ്രമാക്കുന്നുണ്ട്. പൈപ്പ്‌റോഡിന്റെ ചില ഭാഗങ്ങളില്‍ പുറത്ത് നിന്നുള്ളവര്‍ വാഹനങ്ങളില്‍ എത്തി മദ്യപിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. പൊലിസ് പട്രോളിങ്ങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."