വ്രതം മഹത്വമുള്ള സല്‍കര്‍മം
''നോമ്പ് എനിക്കുള്ളതാണ്, അതിന് പ്രതിഫലം നല്‍കുന്നവനും ഞാനാകുന്നു'' ഇങ്ങനെ സൃഷ്ടാവ് പ്രഖ്യാപിച്ചതില്‍ നിന്ന് ഏറെ പ്രാധാന്യമുള്ള ആരാധനയാണ് നോമ്പ് എന്ന് വ്യക്തമാവുന്നു. നോമ്പുകാര്‍ക്ക് പരലോകത്ത് പ്രത്യേക സൗഭാഗ്യങ്ങള്‍ നല്‍കപ്പെടുമെന്ന് പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗീയ പ്രവേശം തന്നെ മനോഹരവും, അനുഗ്രഹീതവുമായ ഒരു സവിശേഷ കവാടത്തിലൂടെയായിരിക്കും. അത് പോലെ നോമ്പ് അനുഷ്ടിച്ചവര്‍ക്ക് രണ്ട് സന്തോഷമുണ്ടെന്നും എന്നും നോമ്പ് തുറക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും മറ്റൊന്ന് പരലോകത്ത് അല്ലാഹുവിനെ ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണെന്നും മുഹമ്മദ് നബി(സ) സുവിശേഷമറിയിച്ചിട്ടുണ്ട്. നോമ്പു പൂര്‍ണാര്‍ഥത്തില്‍ പ്രതിഫലം ലഭിക്കുന്നതിന് നല്ല സൂക്ഷ്മത പുലര്‍ത്തണം. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് കീഴടങ്ങുന്നു എന്ന വിധവും അച്ചടക്കവും നിയന്ത്രണ വ്യവസ്ഥകളോടെയും പ്രതിബദ്ധതാപൂര്‍ണവും വ്രതം നോറ്റ് വീട്ടിയാല്‍ മുന്‍ പാപങ്ങള്‍ പോലും പൊറുക്കപ്പെടാന്‍ അത് കാരണമാവും.
റമദാനിലെ രാത്രികളിലെ പ്രത്യേക നിസ്‌കാരമാണ് തറാവീഹ്. നബി(സ)യുടെ കാലത്ത് ഒറ്റക്കും, കൂട്ടായും നിര്‍വഹിച്ചുവന്ന ഈ ശ്രേഷ്ടമായ നിസ്‌കാരം രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്ത് ഒരു ഏകീകൃത ജമാഅത്തായി നടപ്പിലാക്കി. ഈ രണ്ട് റക്അത്തായാണ് നിര്‍വഹിക്കേണ്ടത്. ഇശാ നിസ്‌കാരത്തിന്റെയും സുബ്ഹിയുടെയും ഇടയിലാണതിന്റെ സമയം. തറാവീഹ് നിസ്‌കാരം ഒരു കായിക പ്രവര്‍ത്തിപോലെ കുത്തിമറിയലോ ഒരു ഭാരംപോലെ നിന്നുറങ്ങലോ ആവരുത്. തികച്ചും പവിത്രമായ രീതിയില്‍ അത് ഭംഗിയായി നിര്‍വഹിക്കണം. റമദാനിലെ പ്രത്യേക നിസ്‌കാരമെന്ന നിലക്കും തറാവീഹ് ശ്രദ്ധേയമാണ്. മറ്റെല്ലാ ആരാധനകള്‍ക്കും അധികം പ്രതിഫലം ഉള്ളത് പോലെ തറാവീഹിനും അധിക പ്രതിഫലം ഉണ്ട്. പള്ളികളില്‍ ഒന്നാം പത്തില്‍ കാണുന്ന വന്‍തിരക്ക് ക്രമേണ കുറഞ്ഞു അകംപള്ളിയില്‍ ഒന്നുരണ്ട് സ്വഫുകളിലൊതുങ്ങുന്നതായി കാണാം.
എല്ലാ ദിവസവും രാത്രികളില്‍ തറാവീഹ് നസ്‌കാരത്തിനെത്തുന്നവരും കുറവല്ല. തറാവീഹിന്റെ പുണ്യം ധാരാളം തിരുവചനങ്ങളില്‍ വന്നിട്ടുണ്ട്. മനോഹര ശബ്ദസ്വരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമിന്റെ പിന്നിലണിനിരന്ന് നിര്‍വഹിക്കുന്ന ഈ ആരാധന സവിശേഷ പുണ്യമുള്ളതാണ്. അത്‌പോലെ വിത്‌റ്, തസ്ബീഹ് നിസ്‌കാരം തുടങ്ങിയവ അനുഷ്ടിക്കണം. പുണ്യറമദാനില്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാതെ ഉപയോഗപ്പെടുത്തേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയാണല്ലോ. അത് അത്തരത്തില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ...ആമീന്‍..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."