ഉടമ്പടിയില്ലാത്ത ബ്രക്സിറ്റ് : ബ്രിട്ടനില്‍ ഇന്ധന-ഭക്ഷ്യ-മരുന്ന് ക്ഷാമമുണ്ടാക്കും
ചോര്‍ന്നുകിട്ടിയ സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ച് സണ്‍ഡെ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
ലïന്: ഉടമ്പടിയില്ലാതെ ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടുകയാണെങ്കില്‍ രാജ്യം ഇന്ധന-ഭക്ഷ്യ-മരുന്നു ക്ഷാമം നേരിടുമെന്ന് ചോര്‍ന്നുകിട്ടിയ സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ച് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫിസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.
അതേസമയം യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം മൂന്നു വര്‍ഷമായിട്ടും നടപ്പാക്കാനാവാതെ നീളുകയാണ്.ഒക്ടോബര്‍ 31നു മുന്‍പ് ഉടമ്പടിയില്ലാത്ത ബ്രെക്സിറ്റ് നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.എന്നാല്‍ ഉടമ്പടിയില്ലാതെ ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെതിരേ ഒന്നിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്ബിന് എം.പിമാരോട് അഭ്യര്‍ത്ഥിച്ചു. പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റ് ഉടന്‍ വിളിക്കണമെന്ന് ഇതിനകംതന്നെ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുï്.ബ്രെക്സിറ്റ് സമയപരിധി അവസാനിക്കുന്നതുവരെ പാര്‍ലമെന്റ് വിളിച്ചുചേര്ക്കാതിരിക്കുന്നത് അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി നൂറിലധികം എം.പിമാരുടെ ഒരു സംഘം കത്തെഴുതിയിട്ടുï്. നോ ഡീല്‍ ബ്രെക്സിറ്റിനെ ടോറി എം.പിമാര്‍ പോലും പൂര്‍ണമായി പിന്തുണക്കുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.
വലിയ ജനപിന്തുണയില്ലാതെയാണ് ബോറിസ് ജോണ്സണ് പ്രധാനമന്ത്രിയായത്. കരാര്‍ ഇല്ലാത്ത പരിഹാരവുമായി ഡൊണാള്‍ഡ് ട്രംപിന്റെ കൈകളിലേക്കാണ് അദ്ദേഹം നമ്മുടെ രാജ്യത്തെ ആനയിക്കുന്നത്. അത് ബ്രിട്ടനെ പാതാളത്തിലേക്ക് തള്ളിവിടുന്നതിനു സമാനമാണ്. തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രിയല്ല, ജനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കേïത്- ജെറമി കോര്ബിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."