ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ; 23 പേരെ കാണാതായി
ഡെറാഡൂണ്‍ ധര്‍മശാല: ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയെതുടര്‍ന്ന് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും. ഇടമുറിയാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. ഉത്തരാഖണ്ഡില്‍ 18 പേരെയും ഹിമാചല്‍ പ്രദേശില്‍ അഞ്ചുപേരെയും കാണാതായിട്ടുï്.
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ടോണ്‍സ് നദി കരകവിഞ്ഞ് ഒഴുകിയതിനെതുടര്‍ന്ന് 20 വീടുകളാണ് ഒലിച്ചുപോയത്.
വെള്ളം ഉയരുന്നതുകാരണം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുï്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് എല്ലാവിധത്തിലുള്ള സംരക്ഷണം നല്‍കാനും പുനരധിവസിപ്പിക്കുന്നതിനും ഉത്തരകാശി ജില്ലാ കലക്ടര്‍ക്കും ദുരന്ത നിവാരണ സേനക്കും മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുï്.
മണ്ണിടിച്ചിലിനെതുടര്‍ന്ന് ഗംഗോത്രി ഹൈവേയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ടുï്.
ഹിമാചല്‍പ്രദേശില്‍ മഴയും ഉരുള്‍പൊട്ടലും കാരണം വ്യാപക നാശനഷ്ടങ്ങളാണ് ഉïായിട്ടുള്ളത്. കുത്തൊഴുക്കില്‍ സംസ്ഥാനത്തെ പലയിടത്തും റോഡുകള്‍ ഒലിച്ചുപോയിട്ടുï്. ഇന്നലെ മഴക്കെടുതിയില്‍ അഞ്ചുപേരെ കാണാതായിട്ടുï്. മണ്‍സൂണ്‍ ശക്തിപ്പെട്ടതുമുതല്‍ ഇന്നലെ വരെ 150 പേരാണ് മരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആറ് ദേശീയ പാതകള്‍ ഉള്‍പ്പെടെ 323 റോഡുകളാണ് ഒലിച്ചുപോയത്.
ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ ദുരിതമനുഭവിച്ച് കേരളത്തില്‍നിന്നുള്ള വിനോദസഞ്ചാരികളും. മണാലിയിലേക്ക് യാത്രതിരിച്ച 25ഓളം മലയാളികളാണ് മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം മണാലി റോഡില്‍ ഗതാഗതം തടസപ്പെട്ടതോടെയാണ് ഇവര്‍ പെരുവഴിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."